‘ഇങ്ങനെ സംഭവിച്ചത് ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതുകൊണ്ട്; ചെറിയ രീതിയിൽ സൂചന കണ്ടപ്പോൾ ശ്രദ്ധിക്കണമായിരുന്നു’: രഞ്ജിനി ഹരിദാസ്

135

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്‌പോൺസേർഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ ആശുപത്രിയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി.

Advertisements

താരത്തിനെ ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം. ഇക്കാര്യം സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് പങ്കുവച്ചത്. കഴിഞ്ഞദിവസം പോലും ഒരു പാർട്ടിക്ക് പോയിരുന്നെന്നും ഇപ്പോൾ ആശുപത്രിയിലാണ് എന്നും രഞ്ജിനി വിശദീകരിച്ചു.

ചെറിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നാണ് രഞ്ജിനി പങ്കിട്ട കുറിപ്പിൽ പറയുന്നത്.

ALSO READ- അത്ഭുത പ്രകടനവുമായി നേര്; ആറ് ദിവസം കൊണ്ട് ദുൽഖറിന്റെ കൊത്തയെ മറികടന്നു; ഇനി നേരിടാനുള്ളത് മമ്മൂട്ടിയെ

‘കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടിയ്ക്ക് പോയിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം.’

‘ക്രിസ്മസ് സംഭവബഹുലമായിരുന്നു. പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയിൽ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിയിരിക്കുന്നത്.’

‘ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ എല്ലാം ശരിയാകും’- എന്നാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്.

Advertisement