പഴയ ചിത്രത്തിൽ എന്തു മോശമാണ്, എത്ര മെലിഞ്ഞിട്ടാണ്;അന്നത് ആരു പറഞ്ഞാലും വിശ്വസിക്കില്ലായിരുന്നു; കുറിപ്പുമായി രഞ്ജിനി ഹരിദാസ്

114

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്‌പോൺസേർഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ രഞ്ജിനി ഹരിദാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോകളാണ് പുതിയതായി വൈറലാകുന്നത്.

Advertisements

താരം അവതാരകയായി തിളങ്ങി നിന്ന കാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോൾ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ചിത്രത്തെ കുറിച്ച് പറയുന്നത്.

ALSO READ- എല്ലാം കുറേ കാലമായി സഹിക്കുകയാണ്; നിശബ്ദത ഞാൻ അവസാനിപ്പിക്കുകയാണ്; വ്യക്തിഹ ത്യ ചെയ്ത ദയ അശ്വതിക്ക് എതിരെ പരാതിയുമായി അമൃത സുരേഷ്

താനന്ന് നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്ക് ഉണ്ടായിരിക്കുന്നത്. ഒരുപക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ താൻ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നുണ്ട്.

‘മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോൾ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും ഒരു നല്ല ലുക്ക് അല്ലായിരുന്നു’,- എന്നാണ് ഇപ്പോൾ രഞ്ജിനി പറയുന്നത്.

ALSO READ- പരിഹരിച്ചത് സുഹൃത്തുക്കൾ,അത്രയും സ്‌നേഹിച്ചതല്ലേ, അങ്ങനെ വിട്ടുകളയാൻ ഒക്കില്ല; ആരാധകർക്ക് ആശ്വാസമായി ഹിമയും സുമിത്തും വീണ്ടും ഒരുമിച്ച്

അതേസമയം, താരത്തിന്റെ ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ആ എനർജെറ്റിക് രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്നവരുടെ കമന്റുകളാണ് ഏറെയും കാണുന്നത്. ‘ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി’ എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും.

അതേസമയം, മെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അന്നും ഇന്നും രഞ്ജിനി ഹരിദാസ് സൂപ്പറാണ് എന്നും ചിലർ കുറിക്കുന്നുണ്ട്.

രഞ്ജിനിയുടെ പഴയ ലുക്ക് തന്നെയാണ് ഇന്നും ഇഷ്ടമെന്നും മലയാളത്തിലെ ബെസ്റ്റ് അവതാരകയാണ് താരമെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

Advertisement