സഹോദരങ്ങളെ പോലെ കഴിഞ്ഞ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ അടിച്ചു പിരിഞ്ഞതിന് പിന്നില്‍ അന്ന് മമ്മൂട്ടി ചെയ്ത ആ പ്രവൃത്തി

35

സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി എംപിയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍ ഇപ്പോള്‍ നല്ല സൗഹൃദത്തിലല്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞതാണ്. സത്യത്തില്‍ എന്തിനാണ് മമ്മൂട്ടിയുമായി സുരേഷ് ഗോപി അകന്നത്. പല കഥകളും കേട്ടു. എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. സഹോദരങ്ങളെ പോലെയാണ് ഇരുവരും കഴിഞ്ഞത്.

Advertisements

സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. സുരേഷ് ഗോപിക്കും അതിഷ്ടമായിരുന്നു. സുരേഷ് ഗോപി ശാസ്തമംഗലത്ത് വീട് പണിയുന്ന കാലത്ത് ഇടയ്ക്ക് മമ്മൂട്ടി വരുമായിരുന്നു. മമ്മൂട്ടിയുടെ നിര്‍ദ്ദേശം കൂടി ഉള്‍ക്കൊണ്ട് വീടിന്റെ പ്ലാനില്‍ പല മാറ്റങ്ങളും വരുത്തിയിരുന്നു. സുരേഷ് ഗോപിയുടെ സൗന്ദര്യസംരക്ഷണ കാര്യങ്ങളില്‍ പോലും മമ്മൂട്ടി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

അങ്ങനെയിരിക്കെ 1997ല്‍ കളിയാട്ടവും ഭൂതക്കണ്ണാടിയും ഇറങ്ങി. രണ്ടു ചിത്രവും ദേശീയ പുരസ്‌ക്കാരത്തിനായി മല്‍സരിച്ചു. പക്ഷെ, മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടിയെ മറികടന്ന് സുരേഷ് ഗോപിക്ക് ലഭിച്ചു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ സുരേഷ് ഗോപി മമ്മൂട്ടിയെ കാണാന്‍ ചെന്നു. എന്നാല്‍ മമ്മൂട്ടി സുരേഷ് ഗോപിയെ മൈന്‍ഡ് ചെയ്തില്ല. വളരെ ഇറിട്ടേറ്റഡായി പെരുമാറുകയും ചെയ്തു.

അത് സുരേഷ് ഗോപിയെ ഏറെ വേദനിപ്പിച്ചെന്ന് സിനിമയിലുള്ളവര്‍ പറയുന്നു. അതോടെയാണ് ഇരുവരും തമ്മില്‍ മാനസികമായി അകന്നത്. എന്നാല്‍ കിംഗ് ആന്റ് കമ്മീഷണറില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിയെ ഷാജി കൈലാസ് വിളിച്ചപ്പോള്‍ മമ്മൂട്ടി എതിര്‍ത്തില്ല. എന്നാല്‍ പഴശിരാജയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മമ്മൂട്ടി ഉള്ളതിനാല്‍ സുരേഷ് ഗോപി പോയതുമില്ല.

പിന്നെ ഇതുവരെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല. അതിനു മുമ്പ് പപ്പയുടെ സ്വന്തം അപ്പൂസ്, ഒരു സിബിഐ ഡയറിക്കുറിപ്പ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഒന്നിച്ചഭിനയിച്ചിരുന്നു.

Advertisement