‘ഞങ്ങള്‍ക്കാര്‍ക്കും വേണ്ടപ്പാ നിങ്ങടെ അംഗത്വം’ മോഹന്‍ലാലിനെ പരിഹസിച്ച്‌ റിമ കല്ലിങ്കല്‍!

32

താരസംഘടനായ അമ്മയിലേക്ക് തിരിച്ചു വരണമെങ്കില്‍ ആദ്യം മുതല്‍ ആപ്ലിക്കേഷന്‍ നല്‍കണമെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചുവെന്ന് നടി റിമ കല്ലിങ്കല്‍.

Advertisements

‘ഞങ്ങള്‍ക്കാര്‍ക്കും വേണ്ടപ്പാ നിങ്ങളുടെ അംഗത്വം’ എന്നായിരുന്നു വിഷയത്തില്‍ റിമയ്ക്ക് സംഘടനയെ അറിയിക്കാനുണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു റിമയുടെ പരിഹാസം നിറഞ്ഞ മറുപടി.

‘അമ്മ’ പ്രസി‍‍ഡന്റ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച്‌ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). കുറച്ചു ദിവസം മുന്‍പ് അമ്മ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്ന് പറഞ്ഞു.

ഞങ്ങളുടെ പേരുപോലും പറയാന്‍‌ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നു സംവിധായികയും നടിയുമായ രേവതി അഭിപ്രായപ്പെട്ടു.

താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്.

ഓഗസ്റ്റില്‍ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍‌ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.

Advertisement