പലര്‍ക്കുമെതിരെ നില്‍ക്കാന്‍ അവര്‍ക്ക് താര്‍പര്യമില്ല, മഞ്ജു വാര്യരുടെ നിലപാടിനെ കുറിച്ച് റിമ കല്ലിങ്കല്‍

21

മഞ്ജു വാര്യര്‍ അവളോടൊപ്പമെന്ന നിലപാടില്‍ ഇപ്പോഴുമുണ്ടെന്ന് റിമ കല്ലിങ്കല്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.

അവളോടൊപ്പം എന്ന നിലപാടില്‍ മഞ്ജു വാരിയര്‍ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ ചിലകാര്യങ്ങളില്‍ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും റിമ പറയുന്നു.

Advertisements

ആ നിലപാടിനൊപ്പം അവളുമുണ്ട്. സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്.

അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരിക്കും’ റിമ വ്യക്തമാക്കി.

‘തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. എന്നാല്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരും.

ഇത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്നമാണ്. വിഷയത്തെ എത്ര വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുമെന്നും’ റിമ പറഞ്ഞു.

Advertisement