റേറ്റിംഗ് കൂട്ടാൻ റോബിനെ വിളിച്ച് വരുത്തി അപമാനിച്ച് വിട്ടെന്ന് ആരതി പൊടി; നിങ്ങൾ കാണുന്നതല്ല യഥാർഥ ബിഗ്‌ബോസ്, ഇതെല്ലാം എഡിറ്റഡ് ആണെന്ന് റോബിൻ

133

ബിഗ് ബോസ് മലയാളം സീസൺ മുന്നോറുന്നതിനിടെ 50 ാം എപ്പിസോഡ് കഴിഞ്ഞപ്പോൾ ചലഞ്ചേഴ്‌സായി രണ്ട് പേർ വീട്ടിലെത്തിയിരുന്നു. മുൻ സീസണുകളിൽ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ച രജിത് കുമാറും റോബിൻ രാധാകൃഷ്ണനുമാണ് എത്തിയത്. എന്നാൽ ബിബി ഹൗസിലെ നിയമങ്ങൾ വയലേറ്റ് ചെയ്തതിന് റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു.

തിരികെ എയർപോർട്ടിൽ എത്തിയ അദ്ദേഹം ബിഗ് ബോസിനെതിരെയും ഏഷ്യാനെറ്റിനെതിരെയും രൂ ക്ഷമായാണ് പ്രതികരിച്ചത്. ഇനി വരുന്നില്ല എന്നു പറഞ്ഞിട്ടും ടിആർപി കൂട്ടാൻ തന്നെ നിർബന്ധിച്ച് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നാണ് റോബിൻ ആരോപിക്കുന്നത്.

Advertisements

തന്നെ പിന്തുടർന്ന് ബിഗ് ബോസിൽ എത്തിച്ച് അപമാനിച്ച് പറഞ്ഞ് വിട്ടെന്നാണ് റോബിൻ ആരോപിച്ചത്. അവിടെ എല്ലാം സ്‌ക്രിപ്റ്റഡ് ആണെന്നും അഖിൽ മാരാരിനെയും വിഷ്ണുവിനെയും ടാർഗറ്റ് ചെയ്ത് മനപൂർവ്വം പ്രോവോക്ക് ചെയ്യിപ്പിക്കണം എന്ന് തന്നോട് പറഞ്ഞിരുന്നു എന്നൊക്കെയാണ് റോബിൻ പറയുന്നുത്.

ALSO READ- വിവാഹമോചനത്തിന് ശേഷം പിന്നെയും ഒന്നിച്ച് പ്രിയരാമനും രഞ്ജിതും; പിന്നാലെ സന്തോഷ വാർത്തയുമെത്തി, ആശംസയുമായി ആരാധകർ

നിങ്ങൾ കാണുന്നതല്ല അവിടെ നടക്കുന്നത് ഫുൾ എഡിറ്റഡ് ആണെന്നും ലൈവി പോലും എഡിറ്റ് ചെയ്താണ് പുറത്തുവിടുന്നതെന്നും റോബിൻ ആരോപിക്കുന്നു.

അതേസമയം, റോബിനെ സ്വീകരിക്കാൻ ഭാവി വധു ആരതി പൊടിയും എയർപോർട്ടിൽ എത്തിയിരുന്നു. ആരതി പ്രതികരിച്ചതാകട്ടെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 4 കൺട്രോൾ ചെയ്തിരുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനായിരുന്നുവെന്നാണ്.

റോബിൻ ബിഗ് ബോസിന്റെ കൺട്രോളിൽ നിൽക്കാതായപ്പോഴാണ് അദേഹത്തെ പുറത്താക്കിയത്. ബിഗ് ബോസിന്റെ സ്‌ക്രിപ്റ്റ് അനുസരിച്ചല്ല റോബിൻ രാധാകൃഷ്ണൻ കളിച്ചതെന്നും ആരതി പറയുകയാണ്.

ALSO READ- മിക്ക സീനിലും ഞാൻ ഉണ്ടോയെന്ന് നോക്കും; എന്റെ തല, എന്റെ ഫുൾ ഫിഗർ ഉണ്ടോ എന്ന് എന്തുകൊണ്ട് നോക്കിക്കൂടാ? അത് തന്നെയാണ് ശ്രദ്ധിക്കുന്നത്; മംമ്ത

സീസൺ 4 ന്റെ ആ പവർ സീസൺ 5 ന് ഇല്ലായിരുന്നു. അത്കൊണ്ടാണ് റോബിനെ ആവിശ്യം വന്നത്. തുടർന്ന് വിളിച്ച് ബിഗ് ബോസ് ഹൗസിൽ കയറ്റുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് പുറത്താക്കി എന്നും ആരതി ആരോപിച്ചു.

യഥാർഥത്തിൽ റോബിനെ എല്ലാവരും കൂടി ടാർഗറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറെ അവർക്ക് ആവശ്യമായിരുന്നുവെന്നും ആരതി പൊടി പറയുന്നുത്. എന്നാൽ സോഷ്യൽമീഡിയയിൽ റോബിന് നേരെ ട്രോൾ വർഷമാണ്. വീണ്ടും പുറത്താക്കിയതിനെ പരിഹസിക്കുകയാണ് ഒരുകൂട്ടർ.

Advertisement