സഹോദരി ഭർത്താവുമായി ചേർന്ന് അവൾ എന്നെ ചതിച്ചു; തന്റെ ആദ്യഭാര്യയെ കുറിച്ച് വെളിപ്പെടുത്തലുമായി രാജ് കുന്ദ്ര

207

അശ്ലീല സിനിമ നിർമ്മാണത്തിന്റെ പേരിൽ ബോളിവുഡിൽ അറസ്റ്റിലായ വ്യക്തിയാണ് സാക്ഷാൽ ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. കേസിൽ അകപ്പെട്ട് ജയിലിലായതിന് ശേഷം പുറത്ത് വന്ന അദ്ദേഹത്തെ മാസ്‌ക് മാൻ എന്നാണ് മാധ്യമങ്ങൾ സംബോധന ചെയ്യാറുള്ളത്. ആ സംഭവത്തിന് ശേഷം മാസ്‌കില്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.

ശിൽപയെ വിവാഹം കഴിക്കുന്നതിന് മുമ്ബ് തന്റെ ബാല്യകാല സുഹൃത്തായ കവിതയെ ആണ് രാജ് കുന്ദ്ര വിവാഹം കഴിച്ചിരുന്നത്്. പക്ഷേ ആ ദാമ്പത്യം വിചാരിച്ചത്ര എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചില്ല. ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും ആ ബന്ധത്തിൽ ഒരു കുഞ്ഞും ഉണ്ട് താനും. കവിതയും കുഞ്ഞുമായി യാതൊരു ബന്ധവും രാജ് കുന്ദ്ര പുലർത്തുന്നില്ല.

Advertisements

Also Read
ഓരോ സിനിമയിൽ നിന്നും അഞ്ച് കോടി രൂപയാണ് മാറ്റിവെക്കുന്നത്; ആ തുകയും മതിയാകാതെ വരുന്നു;നമ്രതയെയും, മഹേഷിനെയും കുറിച്ച് കുട്ടി പത്മിനി

ഇപ്പോഴിതാ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ രാജ് കുന്ദ്ര തന്റെ ആദ്യം വിവാഹ ബന്ധം തകർന്നതിനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇത്രയും വർഷങ്ങൾക്ക് ശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സത്യം പറയാൻ കഴിഞ്ഞതിൽ എനിക്ക് വളരെ ആശ്വാസം തോന്നുന്നു. എന്റെ മുൻ ഭാര്യയേയും സഹോദരിയുടെ ഭർത്താവിനേയും എന്റെ അമ്മ പലതവണ ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത ചില സാഹചര്യങ്ങളിൽ കണ്ടിരുന്നു.’

‘ഇവരുടെ പ്രവൃത്തി കാരണം രണ്ട് കുടുംബങ്ങൾ നശിച്ചു. അവർ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് അതെല്ലാം ചെയ്തത്. എന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണം ശിൽപയാണന്ന് പറഞ്ഞ് സോഷ്യൽമീഡിയ വഴി നിരന്തരം അവൾ ആക്രമിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് യഥാർത്ഥ കാരണം പുറത്ത് പറയാൻ തീരുമാനിച്ചതെന്നും രാജ് കുന്ദ്ര കൂട്ടിച്ചേർത്തു. ഇത്തരം കഴമ്ബില്ലാത്ത വാർത്തകൾ കണ്ട് ശിൽപ കൂടുതൽ അപ്‌സെറ്റാകുന്നത് കാണാൻ തനിക്ക് താൽപര്യമില്ലെന്നും യഥാർത്ഥ കാരണം വെളിപ്പെടുത്തി രാജ് കുന്ദ്ര പറഞ്ഞു.

Also Read
തമിഴിൽ തരംഗം തീർക്കാൻ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ വീണ്ടുമെത്തുന്നു; മിസ്റ്റർ എക്‌സിൽ മഞ്ജുവിനൊപ്പം എത്തുന്നത് ഗൗതം കാർത്തിക്കും, ആര്യയും

അതേസമയം ആദ്യ ഭാര്യ കവിത രാജ് കുന്ദ്രയുടെ മേലാണ് പഴികൾ ആരോപിച്ചത്. ‘ശിൽപ എന്റെ ഭർത്താവിനൊപ്പം നിന്ന് എന്റെ ജീവിതം നയിക്കുന്നു. ഞാൻ ഞങ്ങളുടെ കുടുംബ ജീവിതം വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ രാജ് ശിൽപയെക്കുറിച്ച് നിരന്തരം സംസാരിച്ചു.’ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും കാര്യമില്ല എന്ന മട്ടിലായിരുന്നു രാജ്. എന്നെക്കാൾ മികച്ച മിടുക്കിയും പ്രശസ്തയുമായ ഒരാളെ രാജ് കണ്ടെത്തി. വിവാഹമോചനത്തിനായി എന്നെ പീഡിപ്പിച്ചു. മറ്റൊരാളെ വിവാഹം കഴിക്കാൻ പദ്ധതിയുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതിൽ നിന്നും രാജ് തെന്നിമാറിയെന്നുമാണ്’, കവിത വെളിപ്പെടുത്തിയത്‌

Advertisement