സാമന്തയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും നാഗചൈതന്യയുമായി വേർപിരിയുന്നതിനെ സംബന്ധിച്ച ആ പോസ്റ്റ് അപ്രത്യക്ഷമായതിന്റെ യഥാർത്ഥ കാരണം ഇതാണ്

74

മാസങ്ങൾക്ക് മുൻപേ വേർപിരിഞ്ഞെങ്കിലും സാമന്തയും നാഗ ചൈതന്യയും ഇപ്പോഴും ചർച്ചയായി കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാൻ താൽപര്യമുള്ളത് കൊണ്ടാണ് പലപ്പോഴും ഗോസിപ്പുകൾ നിർത്താതെ പ്രചരിക്കുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തമിഴിൽ നിന്നും നടൻ ധനുഷും അദ്ദേഹത്തിന്റെ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഇതോടെ വീണ്ടും സാമന്തയും നാഗചൈതന്യയും വീണ്ടും വാർത്തകളിലേക്ക് എത്തി.

ഏറെ കാലത്തെ ഗോസിപ്പുകൾക്ക് ശേഷം 2021 ഒക്ടോബർ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും ഔദ്യോഗികമായി ബന്ധം പിരിയാൻ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ചത്. ഭാര്യ-ഭർത്താവ് എന്നീ റോളുകളിൽ നിന്നും മാറുന്നു എന്നതിനപ്പുറം മറ്റൊരു ഏറെ കാലത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ 2021 ഒക്ടോബർ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും ഔദ്യോഗികമായി ബന്ധം പിരിയാൻ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ചത്. ഭാര്യ-ഭർത്താവ് എന്നീ റോളുകളിൽ നിന്നും മാറുന്നു എന്നതിനപ്പുറം മറ്റൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് കൂടി സൂചിപ്പിച്ചെങ്കിലും മുന്നോട്ട് പോവുമ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ നാഗയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും സാമന്ത മാറ്റം വരുത്തിയെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.

Advertisements

ALSO READ

ഗ്ലാമർ ഫോട്ടോഷൂട്ടുമായി മീര ജാസ്മിൻ; വൈറലായി ചിത്രങ്ങൾ

സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഭർത്താവിന്റെ കുടുംബപേര് മാറ്റിയത് മുതലാണ് വേർപിരിയുകയാണോ എന്ന സംശയം ഉയർന്ന് വന്നത്. ഒക്ടോബർ ആറിന് നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കവേയാണ് താരങ്ങളുടെ ഔദ്യോഗികമായിട്ടുള്ള റിപ്പോർട്ട് വരുന്നത്. ഏറെ കാലാം നീണ്ട ബന്ധത്തിനൊടുവിൽ ഞാനും ചായും ഭാര്യ-ഭർത്താവ് എന്നീ റോളുകളിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പത്ത് വർഷത്തോളം നീണ്ട സൗഹൃദമാണ്. ആ ബന്ധം എന്നും ഉണ്ടാവും. ഞങ്ങളുടെ സുഹൃത്തുക്കളും ആരാധകരും ഇനിയും മുന്നോട്ട് സപ്പോർട്ട് ചെയ്യണമെന്നും ഈ തീരുമാനത്തിന് പിന്തുണ നൽകണം എന്നുമൊക്കെയാണ് താരങ്ങൾ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. സാമന്തയും നാഗയും ഒരേ സമയത്ത് തന്നെ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ നടിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും ആ പോസ്റ്റ് ഇപ്പോൾ അപ്രത്യക്ഷമായി എന്നതാണ് ശ്രദ്ധേയം. വീണ്ടും നാഗയുമായി ഒന്നിക്കാൻ തീരുമാനിച്ചത് കൊണ്ടാണോ അങ്ങനെ ഒരു മാറ്റം എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും ഉയർന്ന് വന്നു. സാമന്തയും നാഗയും അവരുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും സാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനുള്ള യഥാർത്ഥ കാരണവും പുറത്ത് വന്നിരിക്കുകയാണ്.

ALSO READ

ഓർത്താൽ ഒരന്തവുമില്ല, ഓർക്കാതിരുന്നാലോ ഒരു കുന്തവുമില്ല ; സ്വന്തം കല്യാണം കഴിഞ്ഞ സമയത്തെ കാര്യങ്ങൾ പറഞ്ഞ് നടൻ കൃഷ്ണ കുമാർ

സാമന്ത വിവാഹമോചനത്തെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നത് ശരിയാണ്. അതിന് കാരണം സോഷ്യൽ മീഡിയയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതെ ഇരിക്കാനാണ്. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ഇൻസ്റ്റാഗ്രാം പേജിൽ ഉണ്ടെങ്കിൽ അത് മറ്റ് പല ചർച്ചകൾക്കും വഴിയൊരുക്കിയേക്കും. അത്തരമൊരു സാഹചര്യം ഒരുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സാമന്തയെന്നാണ് റിപ്പോർട്ട്. ആരാധകർ ഒത്തിരി പ്രതീക്ഷിച്ചെങ്കിലും സാമന്തയും നാഗയും ഇനി ഒരിക്കലും ഒന്നിക്കില്ല. കാരണം രണ്ടാളും അവരുടെ ജീവിതവുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണിപ്പോൾ എന്നാണ് റിപ്പോർട്ടുകൾ.

സാമന്ത പോസ്റ്റ് ഒഴിവാക്കിയെങ്കിലും പഴയ ഓർമ്മകളൊന്നും കളയാതെ മുന്നോട്ട് പോവുകയാണ് നാഗ ചൈതന്യ. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞതും ഭാര്യ ആയിരുന്നപ്പോൾ സാമന്തയുടെ കൂടെയുള്ള ചിത്രങ്ങളുമൊക്കെ നടന്റെ പേജിൽ ഇപ്പോഴുമുണ്ട്. ഇതുവരെയും ഇക്കാര്യത്തിൽ കാര്യമായ വിശദീകരണം നൽകാനോ വിവാദങ്ങളിലേക്ക് ഇറങ്ങി ചെല്ലാനോ നടൻ മുതിർന്നിട്ടില്ല. ഒരു അഭിമുഖത്തിൽ നിരന്തരം ചോദ്യം വന്നെങ്കിലും ഞങ്ങൾ രണ്ടാളും സന്തോഷത്തോടെ ആണ് ജീവിക്കുന്നത്. ഞങ്ങളെടുത്തത് ശരിയായ തീരുമാനമാണെന്നും മറുപടി പറഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു.

Advertisement