ഹോട്ടലിൽ വന്ന് നിന്നെ പൊക്കുമെന്ന് മല്ലിക സുകുമാരന്റെ ഭീഷണി; ഭയന്ന് ബാംഗ്ലൂരിലേക്ക് പറന്ന് ലെന; ഒടുവിൽ മരുമകളെ നായികയാക്കി സീരിയലിറക്കി; ആ സംഭവമിങ്ങനെ

821

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ലെന. ലെന അഭിനയിക്കാത്ത സിനിമകളുണ്ടോ എന്നുപോലും തോന്നിപ്പോകും. അത്രയും ചിത്രങ്ങളിൽ വേറിട്ട കഥാപാത്രത്തെ ഈ നടി അവതരിപ്പിച്ചു. ഇതിൽ പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇപ്പോൾ ലെനയെക്കുറിച്ച് ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്. ലെനയെ നായികയാക്കി ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ് ഒരു സീരിയൽ ചെയ്തിരുന്നു. ആ സീരിയലിനോട് ലെന നല്ല രീതിയിൽ സഹകരിച്ചു എന്ന് അദ്ദേഹം പറയുന്നു. ഇതിനിടെയാണ് മല്ലിക സുകുമാരൻ താൻ നിർമ്മിക്കുന്ന സീരിയലിന്റെ പേരിൽ ലെനയുമായി പ്രശ്‌നമുണ്ടാക്കിയതെന്ന് ശാന്തിവിള പറയുന്നു.

Advertisements

ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സീരിയലിൽ ലെന അഭിനയിച്ചുകൊണ്ടിരിക്കെ മല്ലിക സുകുമാരൻ ഒരു സീരിയൽ നിർമ്മിക്കാനൊരുങ്ങി. അതിന്റെ പേരിൽ ലെനയ്ക്ക് പ്രശ്‌നങ്ങളുണ്ടായി എന്നാണ് ദിനേശ് ലൈറ്റ്‌സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂട ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയത്.

ALSO READ- ‘കഷ്ടം!വെറും കോപ്രായം; പിള്ളേര് കാണുന്ന പരിപാടിയല്ലേ?’; സ്റ്റാർ മാജിക്കിൽ അതിരുവിട്ട തമാശ; കിടപ്പറ സ്റ്റേജിൽ അവതരിപ്പിച്ച് താരങ്ങൾ; ഇനി ഷോ കാണില്ലെന്ന് ആരാധകർ

ചില്ലുവിളക്ക് എന്ന മലയാള മനോരമയിൽ വന്ന നോവലാണ് ശാന്തിവിള ദിനേശ് സീരിയലാക്കിയത്. നായികയാക്കി പലരെയും ആലോചിച്ചതിന് ശേഷമാണ് ലെനയെ പരിഗണിച്ചത്. ലെന അന്ന് ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലിലൂടെ വലിയ പേരുണ്ടാക്കിയ നടിയായിരുന്നു.

തുടർന്ന് ലെനയെ വിളിച്ച് സംസാരിച്ചപ്പോൾ ചെയ്യാമെന്നും പറഞ്ഞു. അഞ്ച് എപ്പിസോഡുകൾ എടുത്ത ശേഷം ഒന്നോ രണ്ടോ ചാനലുകൾക്ക് കൊടുക്കും. ശേഷം ടെലികാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാൽ ബാക്കി എപ്പിസോഡുകൾ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം.

അങ്ങനെ ആദ്യത്തെ എപ്പിസോഡുകൾ എടുത്ത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടേ ഷൂട്ട് തുടങ്ങൂയെന്ന് ലെനയോട് പറഞ്ഞിരുന്നു. ഇതോടെ ലെന ഓക്കെ പറഞ്ഞു. മൂന്ന് മാസത്തെ സമയത്തിനിടെ മല്ലിക സുകുമാരൻ നിർമിക്കുന്ന സീരിയലിലേക്കായി ലെന തന്റെ സമ്മതത്തോടെ ഒപ്പുവെച്ചെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. അത് ഗൾഫിൽ എവിടെയോ ആയിരുന്നു ഷൂട്ടിംഗ്. ഒരു ലക്ഷം രൂപ ലെന അഡ്വാൻസും വാങ്ങി.

പിന്നീട് ആ സീരിയൽ അനിശ്ചിതമായി നീണ്ടു. ഞങ്ങളുടെ സീരിയലിന്റെ ഷൂട്ടിംഗ് നടക്കവെ ലെന ആകെ ടെൻഷൻ അടിച്ച് വന്നു പറഞ്ഞു, മല്ലിക ചേച്ചിയുടെ സീരിയൽ റെഡിയായി, ഗൾഫിൽ ഷൂട്ടിന് ചെല്ലണമെന്ന് പറയുന്നു, സർ പറയുന്ന പോലെ തീരുമാനം എടുക്കാമെന്ന്.

ഇതോടെ താൻ സ്‌ക്രിപ്റ്റ് റൈറ്ററോടും പ്രൊഡക്ഷനിലും സംസാരിച്ചു 15 ദിവസം ലെന തങ്ങളുടെ സീരിയലിൽ ഷൂട്ട് ചെയ്യും. പതിനഞ്ച് ദിവസം ഗൾഫിൽ പോയി ഷൂട്ട് ചെയ്യാമെന്നും തീരുമാനിച്ചു. ഇക്കാര്യം ലെന മല്ലിക ചേച്ചിയെ വിളിച്ച് സംസാരിച്ചെങ്കിലും അവർ സമ്മതിച്ചില്ല. അതൊന്നും പറഞ്ഞാൽ പറ്റില്ല, അഡ്വാൻസ് വാങ്ങിച്ചില്ലേ എന്ന് പറഞ്ഞ് ഭയങ്കര പ്രശ്‌നമാക്കി.

ALSO READ- എംജി ശ്രീകുമാറിനും ലേഖയ്ക്കും കുട്ടിയുണ്ടെന്ന് വാര്‍ത്തകള്‍, ദമ്പതികള്‍ക്കൊപ്പം പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായകന്‍

ലെന മൂന്ന് മാസം മുമ്പാണ് അഡ്വാൻസ് വാങ്ങിച്ചത്. ആ ഡേറ്റിന് ഷൂട്ട് ചെയ്തില്ല. എന്നാൽ മല്ലിക ചേച്ചി അതിന്റെ എല്ലാ പാപഭാരവും ലെനയുടെ തലയിൽ വെയ്ക്കുകയായിരുന്നു. തന്നെ ഒഴിവാക്കണമെന്ന് ലെന പറഞ്ഞപ്പോൾ ഒഴിവാക്കുന്ന പ്രശ്‌നമില്ല, നിങ്ങൾ അഡ്വാൻസ് വാങ്ങിയതാണെന്നായി.

മല്ലിക ചേച്ചി ഭീഷണിയുടെ സ്വരത്തിലാണ് ലെനയോട് സംസാരിച്ചത്. ഇത് കാരണം പ്രശ്‌നങ്ങളുടെ മുകളിൽ പ്രശ്‌നമായി. ലെനയെ ഫോണിൽ വിളിച്ച് ലെഫ്റ്റ് റൈറ്റ് അടിക്കുകയായിരുന്നു അവരെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ലെനയെയും കൊണ്ട് ഖത്തറിലേക്ക് പറക്കാൻ മല്ലിക ചേച്ചി എറണാകുളത്ത് തയ്യാറായി നിൽക്കുകയാണ്. ഒടുവിൽ പ്രശ്‌നം സങ്കീർണമായപ്പോൾ ലെന ആ സീരിയലിൽ അഭിനയിക്കേണ്ടെന്ന് താൻ പറഞ്ഞു. ലെന സമ്മതിക്കുകയായിരുന്നു എന്ന് ശാന്തിവിള പറയുന്നു.

ഒടുവിൽ ലെന പോകാതായപ്പോൾ മല്ലിക ചേച്ചി വിളിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പേരിൽ ഭീഷണിയായി. നിന്നെ താൻ താമസിക്കുന്ന ഹോട്ടലിൽ നിന്നും പൊക്കിയിരിക്കുമെന്ന് പറഞ്ഞു. പേടിച്ച് പോയ ലെന തന്റെയടുത്ത് വന്നപ്പോൾ ധൈര്യം കൊടുക്കുകയായിരുന്നു എന്നും ശാന്തിവിള പറഞ്ഞു.

പങ്കജ് ഹോട്ടലിലാണ് ലെന താമസിച്ചിരുന്നത്. പിന്നീട് താമസം തങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പിറ്റേന്ന് ലെന ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. മനസില്ലാ മനസോടെ ലെനക്ക് പകരം മരുമകളായ പൂർണിമയെ വെച്ച് മല്ലിക സുകുമാരൻ ഈ സീരിയൽ ഷൂട്ട് ചെയ്‌തെങ്കിലും സീരിയൽ പാതിവഴിക്ക് മുടങ്ങി. പൂർണിമ സീരിയലിൽ നിന്നും ഇടയ്ക്ക് പിണങ്ങിപ്പോയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Advertisement