ആദ്യമൊക്കെ ഞാന്‍ വിളിച്ചാല്‍ വരുമായിരുന്നു, സൂപ്പര്‍സ്റ്റാറായതോടെ ആളുമാറി, 12 വര്‍ഷത്തോളം മോഹന്‍ലാലുമായി പിണക്കത്തിലായിരുന്നു, തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

450

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ കലാകാരനാണ് സത്യന്‍ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നതില്‍ ഇത്രയും മിടുക്കനായ ഒരു സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം.

Advertisements

അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ലിസ്റ്റില്‍ മുന്നില്‍ തന്നെയുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കല്‍ മോഹന്‍ലാലിനും തനിക്കുമിടയില്‍ ഉണ്ടായ പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Also Read:ഇപ്പോള്‍ തുറന്നുപറയാന്‍ സമയമായി, എന്റെ മകന്റെ അച്ഛന്‍ അദ്ദേഹമാണ്, ഒടുവില്‍ മനസ്സുതുറന്ന് ഷീല

ലാലിനെ പോലെയുള്ള ഒരു അഭിനേതാവിനെ ക്യാമറക്ക് മുമ്പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് തന്റെ സിനിമകള്‍ക്ക് ലഭിച്ചിട്ടുള്ള ഭാഗ്യങ്ങളിലൊന്ന്. അപ്പുണ്ണി എന്ന ചിത്രത്തിലാണ് ലാല്‍ ആദ്യമായി തനിക്കൊപ്പം വര്‍ക്ക് ചെയ്തതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ലാല്‍ അതിന് ശേഷം സൂപ്പര്‍സ്റ്റാറായി. തനിക്ക് പിന്നെ കുറച്ച് സിനിമകള്‍ മാത്രമേ അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിഞ്ഞുള്ളൂവെന്നും പിന്‍ഗാമി എന്ന ചിത്രം ചെയ്തതിന് ശേഷം 12 വര്‍ഷം കഴിഞ്ഞാണ് രസതന്ത്രം എന്ന സിനിമ ചെയ്തതെന്നും അത്രം ഗ്യാപ്പ് വരാന്‍ കാരണം ചെറിയ പിണക്കമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ആദ്യമൊക്കെ താന്‍ സിനിമ ചെയ്യുമ്പോള്‍ ലാലിന്റെ ഡേറ്റ് വാങ്ങാറില്ലായിരുന്നു. താന്‍ ഒരു സിനിമ പ്ലാന്‍ ചെയ്താല്‍ അപ്പോള്‍ ആ സമയത്ത് ലാല്‍ വരുമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സൂപ്പര്‍സ്റ്റാറായതോടൈ പഴയതുപോലെ വരാതായെന്നും താന്‍ ആഗ്രഹിക്കുന്ന സമയത്ത് കിട്ടാതായപ്പോള്‍ പ്രയാസം തോന്നിയെന്നും ലാലിനെ ഇനി വിട്ടേക്കാമെന്ന് തോന്നിയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Advertisement