മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും, ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ടതാരമാണ് സീമ ജി നായർ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നില്ക്കുന്ന താരം കൂടിയാണ് അവർ. സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവർക്ക് വേണ്ട സഹായങ്ങൾ ചോദിക്കുന്നതിലും, അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതുലും അതീവ ശ്രദ്ധ ചെലുത്തുന്നയാളാണ് താരം.
താൻ സിനിമയിൽ ഈ വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനം ഒന്നുമില്ലെന്നും പക്ഷേ കറുത്ത ചരടും കൈലിയും ബ്ലൗസും മാത്രം ഇട്ടുള്ള വേഷങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ചതാണെന്നുമാണ് സീമ ജി നായർ പുതിയ അഭിമുഖത്തിൽ പറയുന്നത്.
കൂടാതെ അന്തരിച്ച നടി ശ്രീവിദ്യയുടെ അനാഥമായി പോയ വീട് പരിപാലിക്കുന്നതിനെ കുറിച്ചും സീമ ജിനായർ സംസാരിക്കുന്നുണ്ട്. തനിക്ക് വിദ്യാമ്മയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വിദ്യാമ്മയുടെ വീട്ടിൽ ഒരു പ്രശ്‌നം വന്നപ്പോൾ അതിന്റെ കാര്യങ്ങൾ നോക്കാൻ പോവുകയായിരുന്നു എന്നാണ് സീമ ജി നായർ പറയുന്നത്.
താനിത് സ്വകാര്യം ആയി വച്ചതാണ് ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ല. വിദ്യാമ്മ മരിച്ച ശേഷം ആ വീട് വൃത്തിയാക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഏൽപ്പിച്ചതാണ്. രാത്രിയിൽ വിദ്യാമ്മയുടെ വീട്ടിൽ ചിലങ്കയുടെ ശബ്ദം കേൾക്കാം, അവിടെ എന്തോ പ്രേത ബാധ ഉണ്ടെന്നൊക്കെ ആളുകൾ പറഞ്ഞു പരത്തി. അപ്പോഴാണ് അത് ഏറ്റെടുക്കുന്നതെന്നും അവർ വെളിപ്പെടുത്തി.
വിദ്യാമ്മയുടെ തിരുവനന്തപുരത്തെ വീട്ടിലെ കാര്യങ്ങളെ കുറിച്ചാണൗ പറയുന്നത്. കുറെ റൂമറുകൾ ഇങ്ങനെ വന്നു, അശുഭമായ കാര്യങ്ങൾ നടക്കുന്നു. എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ആണ് ആ വീട് നോക്കികൊണ്ടിരുന്ന ആളുകൾ തന്നെ ഏൽപ്പിക്കുന്നത്.
അവിടെ ചെന്ന് നോക്കുമ്പോൾ അരക്ക് പോലെയാണ് ആ വീടിന്റെ വോൾ ഒക്കെ ഇരുന്നത്. അതെല്ലാം തേച്ച് കഴുകി വൃത്തിയാക്കി കൊടുത്തു, തുളസിത്തറയിൽ വിളക്ക് വയ്ക്കാനും ഏർപ്പാടാക്കി. ഇപ്പോൾ നടി അഞ്ജിത ആണ് അവിടെ നോക്കി നടത്തുന്നതെന്ന് സീമ പറയുന്നു.
അതേസമം, താൻ നെഞ്ചോട് ചേർത്തുനിർത്തിയ ബന്ധമാണ് ശരണ്യയുടേതെന്നും സീമ ജി നായർ പറയുന്നു. മരണസമയത്ത് അവൾക്ക് കണ്ണിനു പ്രശ്‌നം വന്നു. ഞാൻ മോളെ എന്ന് വിളിക്കുമ്പോൾ അവളുടെ നോട്ടം കണ്ടിട്ട് എന്തോ പ്രശ്‌നം ഉള്ളതായി തോന്നി. ഡോക്ടറോട് സംസാരിച്ചപ്പോഴാണ് കണ്ണിനെയും അസുഖം ബാധിച്ചുവെന്ന് മനസിലാകുന്നതെന്നും സീമ ജി നായർ പറയുന്നത്.
ഇതിനിടെ ശരണ്യക്ക് ഒരു സർജറി കൂടി ചെയ്യാൻ തീരുമാനിച്ചതാണ്, അപ്പോഴാണ് സ്ഥിതി വഷളാവുകയാണ് എന്ന് അറിയുന്നത്. അവളുടെ അവസാനനിമിഷങ്ങൾ തന്റെ കണ്മുൻപിൽ ആയിരുന്നെന്നും സീമ പറയുന്നു.
അവസാനമായി അവളെ സുന്ദരി ആക്കി ഒരുക്കി. പോകുമ്പോൾ മാലാഖയെ പോലെ ഉണ്ടാകണം എന്നും താൻ തീരുമാനിച്ചു. ഭയങ്കര സൗന്ദര്യത്തോടെ ആയിരുന്നു അവളുടെ ലാസ്റ്റ് യാത്ര സീമ പറഞ്ഞു. എന്നാൽ, ശരണ്യയുടെ ആത്മാവുമായി സംസാരിച്ചു എന്ന് പറയുന്നതിൽ വാസ്തവും ഇല്ലെന്നും സീമ പറയുകയാണ്.
അത് അമ്മമാരുടെ മനസ്സിൽ ഉള്ള കാര്യമാണ്. ചേച്ചി അതിന്റെ പുറകെയുള്ള യാത്ര ആയിരുന്നു. തനിക്ക് അത് തെറ്റ് ആണെന്ന് അറിയാമെങ്കിലും ചേച്ചിയുടെ ആഗ്രഹത്തിന്റെ ഒപ്പം താനും നിന്നതാണെന്നും സീമ പറഞ്ഞു.