വിവാഹം കഴിക്കാതെ ഞാന്‍ ഗര്‍ഭിണിയായി, വയറ് കണ്ട് അമ്മയ്ക്കാണ് സംശയം തോന്നിയത്, അന്ന് എനിക്ക് വലിയ പ്രായമില്ലായിരുന്നു, ജീവിതത്തിലെ അനുഭവം തുറന്ന് പറഞ്ഞ് ഷക്കീല

3005

മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. 90 കളില്‍ മലയാള സിനിമ വ്യവസായത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഷക്കീല എന്ന് മറുപടി പറയേണ്ടി വരും.

Advertisements

സൂപ്പര്‍സ്റ്റാറുകള്‍ വരെ ഷക്കീലയുടെ സിനിമകളെ ഭയന്നിരുന്നായി പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കളക്ഷന്‍സ് സ്വന്തമാക്കുവാന്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കടക്കെണിയിലായ പല നിര്‍മ്മാതാക്കള്‍ക്കും ആശ്വാസമായത് ഷക്കീല സിനിമകളാണ്.

Also Read; പാട്ടുപാടുന്ന സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം, വൈറലായി വീഡിയോ, എഴുന്നേറ്റ് നിന്ന് കേട്ടുവെന്ന് രമേഷ് പിഷാരടി

ഒത്തിരി ആരാധകരുള്ള താരം ഇപ്പോള്‍ തെലുങ്ക് ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥിയാണ്. ഇപ്പോഴിതാ ഷക്കീല തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ വിവാഹം കഴിക്കാത്തത് അതില്‍ താത്പര്യമില്ലാത്തതുകൊണ്ടാണെന്ന് ഷക്കീല പറയുന്നു.

തനിക്ക് മുമ്പ് ഒത്തിരി പ്രണയങ്ങളുണ്ടായിരുന്നു. അതില്‍ പലരുമായും ഇപ്പോഴും നല്ല സൗഹൃദമാണ്. അവര്‍ വിവാഹമൊക്കെ കഴിച്ച് ഭാര്യയും കുട്ടികളുമൊക്കെയായി ജീവിക്കുകയാണെന്നും അവരുമായും തനിക്ക് സൗഹൃദമുണ്ടെന്നും ഷക്കീല പറയുന്നു.

Also Read: കീർത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു? പ്രചരിക്കുന്ന വാർത്തകളിലെ സത്യം വെളിപ്പെടുത്തി സുരേഷ് കുമാർ

വിവാഹം കഴിച്ചിട്ടില്ലെങ്കിലും താന്‍ ഒരിക്കല്‍ ഗര്‍ഭിണിയായിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും വയറ് കണ്ട് അമ്മയാണ് സംശയം പറഞ്ഞതെന്നും അവസാനം ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നുവെന്നും അന്ന് തലിക്ക് വലിയ പ്രായമൊന്നുമില്ലായിരുന്നുവെന്നും ഷക്കീല പറഞ്ഞിരുന്നു.

Advertisement