ലാലേട്ടനെ ചൂണ്ടി അതാരാണെന്ന് ചോദിച്ചപ്പോൾ മഞ്ജു ചേച്ചി എന്നായിരുന്നു മകൾ പറഞ്ഞത്; ഉരുകി ഇല്ലാതായ നിമിഷം പറഞ്ഞ് ശിവദ

173

വളരെ പെട്ടെന്ന് തന്നെ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

വിവാഹതയായ ശിവദയ്ക്ക് ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. മലയാളം, തമിഴ് എന്നീ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട് ശിവദ. വിവാഹശേഷമാണ് താരത്തിന്റെ കരിയറിൽ ബ്രേക്ക് സംഭവിച്ചു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് താരം.

Advertisements

മുൻപ് ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് മോഹൻലാലിനെയും മഞ്ജു വാര്യരെയും തന്റെ മകൾക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ ശിവദ.

ALSO READ- കുട്ടിക്കാലം തൊട്ട് ഞാനും മഞ്ജുവും ഇതിന്റെ പേരിൽ കളിയാക്കൽ കേൾക്കുമായിരുന്നു; വീട്ടിൽ നിന്നും ചാടുന്നത് തന്നെ മഞ്ജുവിനെ കാണാനാണ്: സിമി പറയുന്നത് കേട്ടോ

മേരി ആവാസുനോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മഞ്ജുവിനെ പരിചയപ്പെടുത്തിയതെന്നും അവസാനം അവർ നല്ല കൂട്ടായെന്നും താരം പറയുകയാണ്. അതിന് മുൻപ് ട്വൽത്ത് മാൻ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ മകളെ പരിചയപ്പെടുത്തിയത്.

താൻ മോഹൻലാലിനെ ചൂണ്ടി ഇതാരായെന്ന് ചോദിച്ചപ്പോൾ മഞ്ജു ചേച്ചിയെന്നാണ് മകൾ മറുപടി പറഞ്ഞതെന്നും ശിവദ പറയുന്നു. അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ വെച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ALSO READ-ജയിലിൽ ഏറ്റുമുട്ടി മോഹൻലാലും രജനീകാന്തും; ജയലറുടെ പ്രതീക്ഷ വാനോളം ഉയർത്തി സൂപ്പർതാര സംഘ ട്ടനം!

ഇക്കാര്യം കേട്ടപ്പോൾ അത് കേട്ടപ്പോൾ ഞാൻ ഇല്ലാതായി പോയെന്ന് തോന്നി. എന്നാൽ ലാലേട്ടൻ പറഞ്ഞത് ഇത്രയും വ്യക്തവും സ്പഷ്ടവുമായി എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നായിരുന്നു. പക്ഷെ, താൻ ശരിക്കും ഞാൻ ഉരുകിയില്ലാതെയായി പോയെന്നും ശിവദ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാനാണ് ശിവദ ഒടുവിൽ അഭിനയിച്ച മലയാളം സിനിമ. മോഹൻലാൽ നായകനായ ചിത്രത്തിൽ ചന്തുനാഥ്, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, അനു സിത്താര തുടങ്ങിയ നീണ്ട താരനിരയുണ്ടായിരുന്നു.

Advertisement