മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആണ് ദേവദൂതന്‍ പരാജയപ്പെടാന്‍ കാരണം, കഥ തന്നെ മാറ്റേണ്ടി വന്നു, തുറന്നടിച്ച് സിബി മലയില്‍

1051

മലയാളികള്‍ മനസില്‍ നൊസ്റ്റാള്‍ജിയ ആയി കൊണ്ടു നടക്കുന്ന ചിത്രമാണ് ദേവദൂതന്‍. ഈ ചിത്രത്തെ കാലം തെറ്റിയിറങ്ങിയ സിനിമ എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. തീയേറ്ററില്‍ പരാജയമായ ചിത്രം ഇന്നായിരുന്നു ഇറങ്ങിയിരുന്നത് എങ്കില്‍ ഏറ്റെടുക്കാന്‍ പ്രേക്ഷകര്‍ ധൈര്യം കാണിക്കുമായിരുന്നു. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2000-ല്‍ പുറത്തിറങ്ങിയ ഒരു ചിത്രമാണ് ദേവദൂതന്‍. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച ഈ ചിത്രം കോക്കേഴ്‌സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് രഘുനാഥ് പലേരി ആണ്. 2000 ല്‍ പുറത്തിറങ്ങിയ സിനിമ അന്ന് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ആയിരുന്നു.

ഇന്നിതാ ചിത്രത്തെ വാഴ്ത്തി സംസാരിക്കാന്‍ ധാരാളം സിനിമാപ്രേമികളുണ്ട്. അപൂര്‍ണ പ്രണയ കഥയെന്ന പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമ ഇപ്പോള്‍ ആഘോഷിക്കപ്പെടുമ്പോള്‍ സംവിധായകന്‍ സിബി മലയിലിന് നിരാശ തോന്നുന്നുണ്ടാവാം.

Advertisements

ഇപ്പോഴിതാ, അന്ന് സംഭവിച്ചതിനെ പറ്റി സംസാരിക്കുകയാണ് സിബി മലയില്‍. ദേവദൂതന്‍ വിചാരിച്ച രീതിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല. സിനിമയ്ക്ക് ഇന്ന് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. എങ്കിലും സിനിമ താന്‍ ആഗ്രഹിച്ച രീതിയില്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് സംവിധായകന്റെ നിരാശ. ‘ഞാനുദ്ദേശിച്ച സിനിമ എനിക്ക് എടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു നിരാശയാണ്. ഞാന്‍ മോഹന്‍ലാലിനെയൊന്നും അതിനകത്ത് ഉദ്ദേശിച്ചിട്ടേ ഇല്ല. ഒരു യംഗ് ഹീറോയെയാണ് കണക്കാക്കിയത്. കോളേജ് സ്റ്റുഡന്റ് ആയിരുന്നു അതിലെ ഹീറോ. ഒരു പാരലല്‍ ലൗ സ്റ്റോറി ആയിരുന്നു അത്’ -എന്ന് സിബി പറയുന്നു.

ALSO READ- ഖത്തറിൽ വെച്ച് പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ഗോപി സുന്ദറും, ഇത് തൊന്തരവ് ആയല്ലോ എന്ന് അഭിരാമി സുരേഷ്

ചിത്രത്തിലൂടെ ക്യാംപസിലെ ലൗ സ്റ്റോറിയും കഴിഞ്ഞ കാലത്തെ ലൗ സ്റ്റോറിയും പാരലല്‍ ആയിട്ട് പോവുകയും മരിച്ചു പോയ കാമുകന്‍ അയാളെ കാത്തിരിക്കുന്ന സ്ത്രീക്ക് മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കഥയായിരുന്നു അത്. അത് നല്ലൊരു ഫോര്‍മാറ്റ് ആയിരുന്നു. എന്നാല്‍, മോഹന്‍ലാല്‍ വന്നപ്പോഴേക്കും ആ ഫോര്‍മാറ്റിനെ മൊത്തം മാറ്റേണ്ടി വന്നു. 1983 ല്‍ ഈ കഥ സിനിമയാക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്‌ക്രിപ്റ്റില്‍ നായകന്‍ ഏഴ് വയസ്സുള്ള ഒരു കുട്ടിയാണ്.

ആ കുട്ടിയുടെ സ്വപ്നത്തിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതായിരുന്നു കഥ. പിന്നീടാണ് വര്‍ഷങ്ങള്‍ക്കിപ്പുറം് സ്‌ക്രിപ്റ്റില്‍ ക്യാംപസിലെ പ്രണയ കഥയായി മാറ്റം വരുത്തിയത്. മരിച്ചു പോയ കാമുകന്‍ തന്റെ മെസേജ് എത്തിക്കാന്‍ വേണ്ടി സുഹൃത്തുക്കളായിരുന്നവരില്‍ പ്രണയം ജനിപ്പിക്കുന്നതായിരുന്നു ആ കഥ. പക്ഷെ ആ ആശയം വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. മലയാളത്തിന് പുറത്ത് ഇപ്പോഴും അതിന് സ്‌കോപ്പുണ്ട് ഈ കഥയ്ക്ക് എന്നും സിബി പറയുന്നു.

ALSO READ- ദിലീപ് ഒരു സൂത്രശാലിയാണ് പിടിച്ചു നിൽക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം, ജയറാമിന്റെ വീഴ്ചയും അതായിരുന്നു: സംവിധായന്റെ വെളിപ്പെടുത്തൽ

ദേവദൂതന്‍ ചിത്രം ഇത്രമാത്രം ആളുകള്‍ റിജക്ട് ചെയ്യാനുള്ള കാരണം എനിക്ക് തോന്നുന്നത് മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആക്ടര്‍ അതില്‍ വന്നത് തന്നെയാണ്. കാരണം അന്ന് മോഹന്‍ലാല്‍ സൂപ്പര്‍ ഹ്യൂമണ്‍ കഥാപാത്രങ്ങള്‍ ചെയ്യുകയാണ്. ആക്ഷനും മറ്റും അദ്ദേഹത്തില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചപ്പോള്‍ ഒരു സിംപിള്‍ ആയ കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കാം ആള്‍ക്കാര്‍ അന്നത് തിരസ്‌കരിച്ചത്. ദേവദൂതന്‍ എന്ന പേരൊക്കെ കേള്‍ക്കുമ്പോള്‍ അങ്ങനെയൊരു സിനിമയാണെന്ന് തോന്നി അവര്‍ വന്നപ്പോള്‍ അവര്‍ പ്രതീക്ഷിച്ചത് ചിത്രത്തില്‍ നിന്നും കിട്ടിയിട്ട് ഉണ്ടാവില്ലെന്ന് സിബി മലയില്‍ തുറന്നടിച്ചു.

അതേസമയം, ഇപ്പോള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്ന ‘ദശരഥവും തിയറ്ററില്‍ ആവറേജ് സിനിമയായിരുന്നു. അതും പിന്നീടാണ് ആഘോഷിക്കപ്പെട്ടത്. സംവിധായകനെന്ന നിലയില്‍ എന്റെ ഏറ്റവും നല്ല സിനിമയായാണ് സദയം ചിത്രത്തെ കാണുന്നത്. എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്’ പക്ഷെ അത് തിയറ്ററുകളില്‍ റിജക്ട് ചെയ്യപ്പെട്ടു. യുവനിരയിലെ പല നടന്‍മാരും സദയം പോലൊരു സിനിമ ചെയ്യുകയാണെങ്കില്‍ ഞങ്ങളെയും കൂടി ചിന്തിക്കണേ എന്ന് പറയാറുണ്ട്. പക്ഷെ അന്നത് സ്വീകരിക്കപ്പെടാതെ പോയതില്‍ ഇന്നും വിഷമവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement