അമ്മയ്ക്ക് ഒരു കോടി കടമുണ്ടായിരുന്നു, മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ഓടി നടന്ന് വീട്ടി, ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍

74

ജീവിതത്തില്‍ നിന്ന് വിടവാങ്ങിയെങ്കിലും കേരളക്കരയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന നടിയാണ് കെപിഎസി ലളിത. മലയാളിയ്ക്ക് ഇപ്പോഴും വിശ്വസിയ്ക്കാനാകാത്ത ഒന്നാണ് കെപിഎസി ലളിതയുടെ വിയോഗം. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി ഒട്ടനവധി കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു കെപിഎസി ലളിത.

സഹനടിയായും നായികയായും അഭിനയിച്ചതിന് ശേഷമായാണ് അമ്മവേഷങ്ങളും ചെയ്ത് തുടങ്ങിയത്. മലയാളത്തിന്റെ മാതൃഭാവമായി മാറുകയായിരുന്നു അവര്‍. 19 വര്‍ഷമായിരുന്നു ഭരതനും ലളിതയും ഒന്നിച്ച് ജീവിച്ചത്. 91 വര്‍ഷം പോലെയായാണ് അത്. സുഖവും ദു:ഖവും കലര്‍ന്നതായിരുന്നു അന്നത്തെ ജീവിതം.

Advertisements

കൂടുതല്‍ ഇഷ്ടമുള്ളവരെയാണ് ദൈവം എപ്പോഴും കരയിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിട്ട ആ അമ്മ മക്കളെക്കുറിച്ച് എപ്പോഴും വാചാലയാവുമായിരുന്നു. ഇടയ്ക്ക് മകനൊന്ന് വഴിതെറ്റിയെങ്കിലും നല്ലൊരു കൊട്ട് കിട്ടിയതുകൊണ്ട് തിരിച്ചുവന്നുവെന്നായിരുന്നു മുന്‍പ് അവര്‍ പറഞ്ഞത്. സംവിധായകന്‍ ഭരതന്റെയും കെപിഎസി ലളിതയുടെ മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ സിദ്ധാര്‍ത്ഥ് മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. നടനും സംവിധായകനുമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് രസികന്‍, സ്പിരിറ്റ്, ഒളിപ്പോര് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനേതാവായെത്തി.

Also Read: മണിക്കുട്ടനെ ജീവിതത്തില്‍ നിന്ന് ഞാന്‍ ഡിലീറ്റ് ചെയ്തു, സഹതാപം മാത്രം, സിനിമയില്‍ മാത്രമല്ല, അയാള്‍ ജീവിതത്തിലും അഭിനയിക്കുന്ന ആള്‍; സൗഹൃദം അവസാനിപ്പിച്ചതിനെ കുറിച്ച് ഡിംപല്‍ ഭാല്‍

പിന്നീട് നിദ്രയാണ് സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്തത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അമ്മയ്ക്ക് വയ്യാതായതോടെ അമ്മയെ മോശം ട്രീറ്റ്‌മെന്റ് നടത്തി ഞാന്‍ കൊല്ലാന്‍ നോക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നുവെന്നും അവരുടെ വായയൊന്നും മൂടിക്കെട്ടാന്‍ എനിക്കാവില്ലല്ലോയെന്നും സിദ്ധാര്‍ത്ഥ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അമ്മയോട് ചര്‍ച്ച ചെയ്യാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളില്‍ അമ്മയുടെ അഭിപ്രായം തേടാറുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. തന്റെ ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ കെപിഎസി ലളിത എന്ന പ്രതിഭയെക്കുറിച്ചും അമ്മയെക്കുറിച്ചും വീണ്ടും മനസ്സുതുറക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ജീവിതത്തില്‍ വലിയ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്ന ആളായിരുന്നു അമ്മയെന്നും മക്കളെ ഇതൊന്നും അറിയിച്ചിരുന്നില്ലെന്നും നടന്‍ പറയുന്നു.

അമ്മയ്ക്ക് 1998 ല്‍ ഒരു കോടി കടമുണ്ടായിരുന്നുവെന്ന് മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തി. ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി അമ്പത് വയസ്സുള്ള സമയത്തും ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും ആ ബുദ്ധിമുട്ടുകള്‍ താന്‍ നേരില്‍ കണ്ടിരുന്നുവെന്നും സിദ്ധാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

Also Read: മലയാളത്തിലെ ആ ബാലതാരമായിരുന്നോ ശില്‍പയുടെ ഭര്‍ത്താവ്?, അമ്പരപ്പോടെ ആരാധകര്‍ ചോദിക്കുന്നു!

എനിക്കറിയാവുന്നവരില്‍ വെച്ച് ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മ. അന്നത്തെ അമ്മയുടെ ഫാന്‍ ആയിരുന്നു താന്‍. ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നുവെന്നും കുതിരയുടെ ഓട്ടംപോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടുപോവുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement