അമേരിക്കക്കാരിയെ താലി ചാര്‍ത്തി സ്വന്തമാക്കി സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, മരുമകളെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പ്രിയദര്‍ശനും ലിസ്സിയും, വൈറലായി വിവാഹചിത്രം

2378

ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവ ആണ്. പ്രത്യകിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ള സിനിമകള്‍.

Advertisements

ഒരുകാലത്ത് സിനിമയില്‍ തിളങ്ങിയിരുന്ന നടി ലിസ്സിയായിരുന്നു പ്രിയദര്‍ശന്റെ ഭാര്യ. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ലിസി. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ താരമായ കല്യാണിയും സിദ്ധാര്‍ത്ഥുമാണ് ഇരുവരുടെയും മക്കള്‍.

Also Read: ആ ആഗ്രഹം മനസ്സില്‍ തോന്നിയത് ഗര്‍ഭിണിയായപ്പോള്‍, പ്രസവം കഴിഞ്ഞ് നിറവേറ്റി, തുറന്നുപറഞ്ഞ് നിമ്മി അരുണ്‍ഗോപന്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത്. ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ഇപ്പോഴിതാ പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. അമേരിക്കന്‍ സ്വദേശിയായ മെര്‍ലിന്‍ ആണ് സിദ്ധാര്‍ത്ഥിന്റെ വധു തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹം. പത്തോളം പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു വിവാഹം.

Also Read: ആ ആഗ്രഹം മനസ്സില്‍ തോന്നിയത് ഗര്‍ഭിണിയായപ്പോള്‍, പ്രസവം കഴിഞ്ഞ് നിറവേറ്റി, തുറന്നുപറഞ്ഞ് നിമ്മി അരുണ്‍ഗോപന്‍

അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. സിദ്ധാര്‍ത്ഥും ഇതേ മേഖലയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. താരപുത്രനാണെങ്കില്‍ കൂടി എപ്പോഴഉം പ്രൈവസി കാത്തുസൂക്ഷിക്കുന്ന ആളാണ് സിദ്ധാര്‍ത്ഥ്. സോഷ്യല്‍മീഡിയയിലും സജീവമല്ല.

Advertisement