പാമ്പിനെ കണ്ട് പേടിച്ചതാണ്, അതോടെ വയറ്റിലെ കുഞ്ഞിന് അനക്കമില്ലാതായി, വീട് വിറ്റ് ചികിത്സിക്കാമെന്ന് പറഞ്ഞുവെങ്കിലും അപ്പോഴേക്കും അതുസംഭവിച്ചു, ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് ഗായിക വിദ്യ സ്വരാജ്

232

കരുന്നു ശബ്ദത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച പാട്ടുകാരിയാണ് വിദ്യ സ്വരാജ്. പൃഥ്വിരാജ് നായകനായ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ കുക്കുറു കുക്കു കുറുക്കന്‍ എന്ന ഹിറ്റ് ഗാനം പാടിക്കൊണ്ടായിരുന്നു വിദ്യ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്.

കുഞ്ഞുശബ്ദത്തില്‍ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് വിദ്യ ഗാനം ആലപിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വിദ്യയ്ക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഗായിക വിദ്യ സ്വരാജ്.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് വിദ്യ. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഗായിക ഇക്കാര്യം പറഞ്ഞത്. തന്റെ കുടുംബം എന്നത് അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണെന്നും എന്നാല്‍ തന്നെ വളര്‍ത്തിയത് അമ്മയുടെ അമ്മയും അമ്മയുടെ അച്ഛനും ചേര്‍ന്നാണെന്നും വിദ്യ പറയുന്നു.

Also Read: കനല്‍പ്പൂവിലെ നായികയും നായകനും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണോ, സൂചന നല്‍കി നടന്‍ സാനു

അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. അച്ഛന് തങ്ങളെ വളര്‍ത്താനൊക്കെ വയ്യ എന്ന രീതിയിലായിരുന്നു. അങ്ങനെ അമ്മയുടെ വീട്ടിലേക്ക് വന്നു. തന്റെ രണ്ടാം വയസ്സില്‍ അച്ഛന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നും കുറേക്കാലത്തേക്ക് ഒരു വിവരവുമുണ്ടായില്ലെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.

അയല്‍വാസിയായ സ്വരാജിനോട് പ്രണയം തോന്നിയതിനെ കുറിച്ചും ഗായിക മനസ്സുതുറന്നു. മാതാപിതാക്കള്‍ അടുത്തില്ലാത്ത അദ്ദേഹത്തിന്റെ ഒറ്റപ്പെടലിനെ കുറിച്ച് അറിഞ്ഞപ്പോഴുള്ള സിംപതി പിന്നീട് പ്രണയമായി എന്നും എല്ലാവരുടെയും സമ്മതത്തോടെയായിരുന്നു വിവാഹമെന്നും വിദ്യ പറയുന്നു.

അഞ്ച് വയസ്സുള്ള കുഞ്ഞുണ്ട് ഇപ്പോള്‍ ഇരുവര്‍ക്കും. എന്നാല്‍ അതിന് മുമ്പ് ഒരു വാവ ജനിച്ചിരുന്നുവെന്നും എന്നാല്‍ 13 ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂവെന്നും വിദ്യ വേദനയോടെ പറയുന്നു. കുഞ്ഞിന് ഏഴുമാസം പ്രായമുള്ളപ്പോള്‍ താന്‍ പാമ്പിനെ കണ്ട് പേടിച്ചുവെന്നും അതോടെ കുഞ്ഞിന് അനക്കമില്ലാതെയായി എന്നും ഗായിക പറഞ്ഞു.

Also Read: ആദ്യമായി പ്രണയം തോന്നിയത് ഈ നടിയോട്, മനസ്സുതുറന്ന് ആസിഫ് അലി

കുഞ്ഞ് അല്ലെങ്കില്‍ അമ്മ എന്ന സ്ഥിതിയായി. സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചു. കുഞ്ഞിന് തൂക്കം കുറവായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് താന്‍ കുഞ്ഞിനെ കണ്ടതെന്നും പിന്നീട് ആരോഗ്യസ്ഥിതി വഷളായി കുഞ്ഞ് പോയെന്നും വിദ്യ പറയുന്നു.

Advertisement