പ്രമുഖ യുവ നടനുമായി പ്രണയ വിവാഹം: വെളിപ്പെടുത്തലുമായി ഐശ്വര്യ രാജേഷ്

15

ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന, സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ തമിഴ് അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്.

നിവിൻ പോളിയെ നായകനാക്കി സിദ്ധാർഥ ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലും അവർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

കാക്കമുട്ടൈ, കനാ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തമിഴകത്ത് നേരത്തേ ശ്രദ്ധേയയാണ് ഐശ്വര്യ.

അതേസമയം ഐശ്വര്യയുടെ പ്രണയവും ‘ഈ വർഷം നടക്കാനിരിക്കുന്ന’ വിവാഹവുമൊക്കെ കുറച്ചുദിവസങ്ങളായി തമിഴ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ഒരു സഹതാരവുമായി പ്രണയത്തിലാണ് ഐശ്വര്യ എന്നാണ് പ്രചരണം. ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് ഐശ്വര്യ രാജേഷ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

നടക്കുന്നതെല്ലാം വ്യാജ പ്രചരണങ്ങളാണെന്നും അത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററിൽ കുറിച്ചു.

എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങൾ കുറച്ചുകാലമായി കേൾക്കുന്നു. എനിക്കൊപ്പം ചേർത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാൻ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ തടയണം.

അത്തരത്തിൽ എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാൻ തന്നെയാവും. ഇപ്പോഴും സിംഗിൾ ആണ്, സന്തോഷവതിയുമാണ്’, ഐശ്വര്യ കുറിച്ചു.

ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരം, രതീന്ദ്രൻ ആർ പ്രസാദിന്റെ ഇത് വേതാളം സൊല്ലും കഥൈ തുടങ്ങി ഐശ്വര്യയുടേതായി ഈ വർഷം തീയേറ്ററുകളിൽ ഒട്ടേറെ ചിത്രങ്ങൾ എത്തുന്നുണ്ട്.

Advertisement