ശരിക്കും ദൈവം എന്നൊക്കെ പറയുന്നത് പോലെയാണ് ഞങ്ങള്‍ക്ക് അമ്മയെന്ന് സജീഷ്, ഇന്നത്തെ ദിനം ആഘോഷിക്കാന്‍ കാരണമുണ്ടെന്ന് സിത്താരയും

236

യുവജനോല്‍സവ വേദികളില്‍ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാര്‍. ഗായിക എന്നതിന് പുറമേ അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാര്‍.

Advertisements

സ്‌കൂള്‍ കോളജ് കലോല്‍സവങ്ങളില്‍ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാര്‍.

Also Read: എനിക്ക് എന്റെ കുഞ്ഞനുജനെ പോലെ, അടുത്തറിഞ്ഞത് ആ സമയത്തായിരുന്നു, വിജയിയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പിന്നണിഗായികയായി തിളങ്ങുകയായിരുന്നു സിത്താര.

സിത്താരയെ പോലെ തന്നെ സിത്താരയുടെ മകള്‍ സാവന്‍ ഋതുവും ഭര്‍ത്താവ് സജിഷും ഇന്ന് മലയാളികള്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ തന്റെ അമ്മയുടെ ജന്മദിനത്തില്‍ സജീഷ് പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്. സിത്തൂന്റെ അമ്മ, സായൂന്റെ അമ്മമ്മ, മറ്റുള്ളവരുടെയെല്ലാം സാലിയമ്മ, ശരിക്കും ദൈവത്തെ പോലെയാണ് ഞങ്ങള്‍ക്ക് അമ്മയെന്നും സജീഷ് പറയുന്നു.

Also Read: പൈസ കൊടുക്കാനില്ലാതെ കോളേജ് ബസിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്; ആ കോളേജിൽ തന്നെ ഗസ്റ്റായി ചെന്നു; അച്ഛനുമായി നല്ല ബന്ധമായിരുന്നില്ല: നീതു

സിത്തുവിനെ നോക്കിയതുപോലെയോ ചിലപ്പോള്‍ അതിലും നന്നായിട്ടോ ഇപ്പോള്‍ അമ്മ സായുവിനെ നോക്കുന്നുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല, ചെടികള്‍ക്കും പൂക്കള്‍ക്കും പക്ഷികള്‍ക്കുമെല്ലാം ആശ്രയമാണ് അമ്മയെന്നും അമ്മയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസമെന്നും കര്‍മ്മകുശലതയുടെയും കാര്യശേഷിയുടെയും പര്യായമായ മാതൃത്വത്തിന് ജന്മദിനാശംസകള്‍ എന്നും സജീഷ് കുറിച്ചു.

അമ്മയെ തങ്ങള്‍ എപ്പോഴും ആഘോഷിക്കാറുണ്ട്. കഴിഞ്ഞ ദിവസം അതിനൊരു കാരണമുണ്ടായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്നും ഹാപ്പി ബര്‍ത്ത് ഡെ അമ്മക്കുട്ടിയെന്നും സിത്താരയും കുറിച്ചു.

Advertisement