മകൾ ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി, എന്നെ പറ്റിച്ചത് പോലെയാണ് തോന്നിയത്; സൗഭാഗ്യ കാരണം രാത്രി 12 മണിക്ക് വീട് വിട്ടിറങ്ങിയതിനെ കുറിച്ച് താര കല്യാൺ

3596

അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാണ് താര കല്യാൺ. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാൺ ആരാധകർക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകൾ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

ടിക്ക്ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് കൂട്ടായി സുദർശന എന്നൊരു മകളും ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.

Advertisements

വിവാഹത്തിന് മുമ്പ് സൗഭാഗ്യയ്ക്ക് ഒപ്പം ടിക്ക് ടോക്ക് വീഡിയോകളിൽ അർജുനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുളള വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ടിക്ക് ടോക്ക് പോയതോടെ പിന്നീട് ഇൻസ്റ്റഗ്രാമിൽ ഇരുവരും ആക്ടീവായി. വളർത്തുനായ്ക്കളോടും ഇരുവർക്കും വലിയ ഇഷ്ടമാണ്.സ്വന്തമായി ഡാൻസ് സ്‌കൂളും അർജുൻ നടത്തുന്നുണ്ട്. ഈ സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതി ചക്കപ്പഴം സീരിയലിൽ നിന്നും അർജുൻ പിന്മാറിയതും ഇടക്കാലത്ത് വലിയ വാർത്തയായിരുന്നു.

ALSO READ- ‘വെറും ഷോ മാത്രം ആണിത്;റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ട് വിഷമം തോന്നി; ആരും ഇങ്ങനൊന്നും പറയരുത്’; ഡോ. റോബിന്റെ അഭ്യർത്ഥന ആരാധകർ കേൾക്കുമോ?

ഇപ്പോഴിതാ അർജുന്റേയും സൗഭാഗ്യയുടേയും വിവാഹത്തിലേക്ക് എത്തിയ കഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താര കല്യാണും സൗഭാഗ്യയും. പണം തരും പടം എപ്പിസോഡിൽ ആണ് ഇരുവരും സൗഭാഗ്യയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും പറയുന്നത്.

കുട്ടിക്കാലം തൊട്ടേ സൗഭാഗ്യയെ അറിയാമെന്ന് പറയുകയാണ് അർജുൻ. അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾ ഒന്നിച്ചൊക്കെ തന്നെയാണ്. റിലേഷനിൽ ആയത് കല്യാണത്തിന് വളരെ അടുത്താണ്. ഡാൻസ് ക്ലാസിൽ വെച്ചുള്ള പരിചയത്തെ തുടർന്നാണ് കല്യാണത്തെക്കുറിച്ച് വളരെ കാര്യമായി ആലോചിച്ച് തുടങ്ങിയപ്പോൾ എന്ത്കൊണ്ട് സൗഭാഗ്യയെ തന്നെ ജീവിത പങ്കാളിയാക്കിക്കൂട എന്ന് തോന്നിയത്.

രണ്ട് പേർക്കും പരസ്പരം അറിയാം, ഒരുപാട് കാര്യങ്ങളിൽ ഞങ്ങളുടെ താൽപ്പര്യങ്ങൾ ഒരേപോലെയാണ്. അങ്ങനെയാണ് ഇതേക്കുറിച്ച് സംസാരിക്കാം എന്ന് തീരുമാനിക്കുന്നത്. ഞങ്ങൾ രണ്ട് പേരും എപ്പോഴും ഒന്നിച്ചായിരുന്നു. ഇക്കാര്യം ആദ്യം ഞങ്ങൾ തമ്മിൽ തീരുമാനിച്ചു. പിന്നീടാണ് വീട്ടിൽ അവതരിപ്പിച്ചതെന്നും അർജുൻ വിശദീകരിക്കുന്നു.

ALSO READ- അമ്മൂമ്മയുടെ വയസ്സിൽ കല്യാണം, നാൽപതിനോട് അടുക്കുന്ന നയൻതാരയ്ക്ക് എങ്ങിനെ കുട്ടികളുണ്ടാവുമെന്ന് വിമർശിച്ച് ഡോക്ടർ; വായടപ്പിച്ച് ചിന്മയിയുടെ മറുപടി

അമ്മയോടാണ് താൻ ഇക്കാര്യം ആദ്യം പറഞ്ഞതെന്ന് സൗഭാഗ്യ പറഞ്ഞു. നല്ല സുഹൃത്തുക്കൾ ആയിരുന്ന സമയത്ത് ഒരുപാട് ആളുകൾ ചോദിക്കുമായിരുന്നു നിങ്ങൾ തമ്മിൽ റിലേഷനിലാണോ എന്ന്. ഇതോടെ എല്ലാവരും പറയുന്നത് കേട്ടാണ് ഒന്നുനോക്കിയാലോ എന്നൊക്കെ തീരുമാനിക്കുന്നത്. ചിലരൊക്കെ ഇക്കാര്യം അമ്മയോടും ചോദിച്ചിരുന്നു. അമ്മ എന്നോട് ചോദിക്കുമ്പോഴൊന്നും ഞങ്ങൾ റിലേഷനിലല്ല, അതുകൊണ്ട് തന്നെ ഇക്കാര്യം പെട്ടെന്ന് കേട്ടപ്പോൾ അമ്മയ്ക്ക് ഞെട്ടലായി. ഞങ്ങൾ പറ്റിച്ചെന്നും തോന്നി.-സൗഭാഗ്യ പറയുന്നതിങ്ങമെ.

എതേസമയം, മകൾ പറ്റിച്ചെന്ന് തന്നെയാണ് തോന്നിയതെന്നും വിഷമവും ദേഷ്യവും എല്ലാം തനിക്ക് വന്നെന്നും താര കല്യാൺ വെളിപ്പെടുത്തുന്നുണ്ട്. സൗഭാഗ്യയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആ സമയത്ത് വല്ലാത്ത ദേഷ്യമാണ് തോന്നിയതെന്നും താര കല്യാൺ പറയുന്നു.

‘എന്നെ പറ്റിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഇത് കേട്ടതും പുറത്തേക്ക് വേഗം ഇറങ്ങി നടക്കാനാണ് തോന്നിയത്. എനിക്കെന്തോ എല്ലാം നഷ്ടമായി എന്നൊക്കെ തോന്നി. രാത്രി 12 മണിക്കാണ് ഞങ്ങൾ ഇക്കാര്യം സംസാരിക്കുന്നത്. ഇറങ്ങി നടന്നു. അപ്പോൾ ഞാൻ ചിന്തിച്ചത്, അച്ഛൻ പോയി, ഇന് ഇപ്പൊ ഞാനും കൂടി പോയാൽ എന്റെ മകൾക്ക് പിന്നെ ആരാണ് ഉള്ളത്. അത് കൊണ്ട് തിരിച്ച് വന്ന് ഞാൻ കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.’- തന്റെ മനസ് മാറിയതിനെ കുറിച്ച് താര കല്യാൺ പറഞ്ഞതിങ്ങനെ.

അതേസമയം, ഇക്കാര്യം സൗഭാഗ്യ പറയാതിരുന്നതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് അർജുൻ പറയാതിരുന്നതാണെന്നും അവർ തുറന്നടിച്ചു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്റ്റുഡന്റാണ് അർജുൻ. എന്റെ അടുത്ത് എന്തും തുറന്ന് പറയുവാനുള്ള സ്പേസ് ഞാൻ ഇവർക്ക് കൊടുത്തിട്ടുള്ളതാണെന്നും താര കല്യാൺ പറഞ്ഞു.

ALSO READ- ‘സിനിമ മോശമെന്ന് മോഹൻലാലിന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു’; അഭിനയിക്കുമ്പോൾ തന്നെ സിനിമ വിജയിക്കില്ലെന്ന് താരത്തിന് അറിയാം: വെളിപ്പെടുത്തി നിർമ്മാതാവ്

ഇതിനിടെ, അമ്മയോട് പറയാൻ ചേട്ടൻ എന്നോട് തുടക്കം മുതലേ പറയുന്നുണ്ട്. പക്ഷേ ഞാനാണ് ഇപ്പോൾ വേണ്ട എനിക്ക് കുറച്ച് സമയം വേണം എന്ന് പറഞ്ഞത്. പെട്ടെന്ന് അമ്മയോട് ഇക്കാര്യം പറയാൻ സാധിക്കുമായിരുന്നില്ല. പക്ഷേ തികച്ചും അപ്രതീക്ഷിതമായി അമ്മ ഇക്കാര്യം ചോദിച്ചതോടെ ചേട്ടൻ പറഞ്ഞത് പോലെ ആദ്യമേ തന്നെ അമ്മയോട് ഇക്കാര്യം പറയാമായിരുന്നു എന്ന് തോന്നി. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അമ്മ ഞെട്ടില്ലായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.

Advertisement