സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ എഞ്ചിനീയറുമായിട്ട് വിവാഹം; മലയാളികളുടെ പ്രിയതാരം സുചിത്രയുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെ!

600

മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു നടി സുചിത്ര.

നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ സുചിത്ര ചെയ്തിരുന്നു. ആ സിനിമയില്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാന്‍ എത്തുമ്പോള്‍ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം.

Advertisements

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹ ശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ഇരുവര്‍ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്. സംവിധായകന്‍ ദീപു കരുണാകരന്‍ താരത്തിന്റെ സഹോദരന്‍ ആണ്.

ALSO READ- നേര്‍ച്ചക്കോഴി എന്ന് ലോഹി സാര്‍ തന്നെ വിളിച്ചതിന് പിന്നില്‍! താന്‍ ശരിയായില്ലെങ്കിലോ എന്ന് കരുതി സല്ലാപത്തില്‍ മറ്റൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിയിരുന്നു: മഞ്ജു വാര്യര്‍

മറ്റ് നടിമാരെ പോലെ വിവാഹശേഷം സുചിത്രയും സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. 19 വര്‍ഷമായി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. ഇരുപത്തിയേഴാം വയസ്സിനുള്ളില്‍ മുപ്പത്തിയെട്ടോളം സിനിമകളില്‍ അഭിനയിച്ചാണ് ത3ാരം സിനിമ വിട്ടത്. ഇപ്പോഴും സുചിത്രയോടുള്ള ആരാധകരുടെ ആ സ്‌നേഹം അതേപോലെ ഉണ്ട്. സിനിമയില്‍ അഭിനയിക്കുന്ന ആ കാലത്ത് ആരാധകരുടെ കത്തുകള്‍ വരാറുണ്ടായിരുന്നു. അച്ഛന്‍ ഭയങ്കര സ്ട്രിക്റ്റ് ആയ ആളാണ്. കത്തുകള്‍ അച്ഛന്‍ ഫില്‍റ്റര്‍ ചെയ്തായിരുന്നു തന്നെ കാണിച്ചിരുന്നെന്ന് തകാരം പറയുന്നു. തനിക്ക് ഹിറ്റ് സിനിമകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എനിക്ക് പ്രേക്ഷകര്‍ തന്ന സ്‌നേഹം അത്രലും വലുതാണ്. ആ സ്‌നേഹം ഇപ്പോഴും അതേപോലെ ഉണ്ടെന്നും സുചിത്ര വെളിപ്പെടുത്തുന്നു.

ജഗദീഷ് അവതാരകനായ മഴവില്‍ മനോരമയിലെ പണം തരും പടം എന്ന പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു. ഹിറ്റ്‌ലര്‍ സിനിമയില്‍ ജഗദീഷിന്റെ ജോഡിയാകാന്‍ സമ്മതിക്കാത്ത കഥ താരം തുറന്നു പറഞ്ഞിരുന്നു. തൊണ്ണൂറുകളില്‍ ഉര്‍വശിയും ശോഭനയും എല്ലാം സിനിമകളില്‍ തിളങ്ങുന്ന സമയമായിരുന്നു. മലയാള സിനിമയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന നായികമാര്‍ ആയിരുന്നു അവര്‍. ആ സമയത്താണ് സിനിമയില്‍ എത്തുന്നതെന്നും എന്റെ പേരില്‍ കാസര്‍കോഡ് ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായിരുന്നെന്നും താരം പറയുന്നു.

ALSO READ- ഒരുപാട് ആഗ്രഹിച്ചിരുന്നിട്ടും ആരും എന്നെ തേടി വന്നില്ല; അച്ഛന്റെ ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു; താരപുത്രന്‍ ശിവകുമാര്‍!

എന്നാല്‍, ആ സമയത്ത് അതിനോടൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവര്‍ ചാരിറ്റി വര്‍ക്കുകളും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. എന്നാല്‍ എന്നോട് അവര്‍ സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടില്ല. അവരെ ഞാന്‍ പ്രോത്സാഹിപ്പിക്കണമായിരുന്നു എന്ന് ഇപ്പോഴാണ് തോന്നുന്നതെന്നും സുചിത്ര പറയുന്നു.

ഇപ്പോള്‍ മലയാള സിനിമയില്‍ വലിയ മത്സരമാണ് നടക്കുന്നത്. ഇപ്പോള്‍ അഭിനയിക്കാന്‍ പോകുകയാണെങ്കില്‍ ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങുക. സിനിമയിലേക്ക് വീണ്ടും ഇറങ്ങുന്നതിനു മുന്‍പ് നന്നായി ആലോചിക്കുമെന്നും സുചിത്ര പറയുന്നു. ഇതിനിടെ, തന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. ചില കഥാപാത്രങ്ങളെ കാണുമ്പോള്‍ അതു ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആണല്ലോ എന്ന്
തോന്നാറുണ്ടെന്നും താരം പറയുന്നു.

തന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമാ പ്രവര്‍ത്തകര്‍ കൂടെ ഉണ്ടെങ്കില്‍ നല്ല സുരക്ഷിതത്വമാണ് തോന്നാറുള്ളതെന്നാണ് താരത്തിന്റെ അഭിപ്രായം. വിവാഹത്തിന് ശേഷം അമേരിക്കയിലാണ് സുചിത്ര താമസിക്കുന്നത്. അമേരിക്കയില്‍ എഞ്ചിനീയറായ മുരളീധരനെയാണ് താരം വിവാഹം ചെയ്തത്. താരത്തിനു നേഹ എന്നു പേരുള്ള ഏക മകളാണ് ഉള്ളത്. പതിനേഴ് വര്‍ഷമായി ഭര്‍ത്താവുമൊത്ത് അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് കുടുംബത്തിന്റെ താമസം. അമേരിക്കയില്‍ ഡാന്‍സ് ക്ലാസും ബിസിനസുമായി മുന്നോട്ടു പോകുകയാണ് സുചിത്ര. ഓണം ആഘോഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിരുന്നു.

Advertisement