ഇനിയും സ്വതന്ത്രയായി തുടരാനില്ല; പാർട്ടി പ്രഖ്യാപിക്കാൻ സമയമായി; ബിജെപി ആണോ കോൺഗ്രസ് ആണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് സുമലത

1389

മലയാളടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടിയായി തിളങ്ങി നിന്നിരുന്ന താരമാണ് സുമലത. നിരവധി മലയാള സിനിമയിൽ വേഷമിട്ടിട്ടുള്ള താരം മോഹൻലാൽ പത്മരാജൻ ടീമിന്റെ തൂവാനത്തുമ്പകളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുക ആയിരുന്നു സുമലത.

നിറക്കൂട്ട്, ന്യൂഡൽഹി, നായർസാബ്, ഇസബെല്ല, താഴ്വാരം തുടങ്ങിയ ചിത്രങ്ങളിലെ സുമലതയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളി കളുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. അക്കാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരിൽ ഒരാൾ കൂടിയായിരുന്ന സുമലത പിന്നീട് അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു.

Advertisements

കന്നഡ സിനിമയിലെ മുൻനിര താരമായിരുന്ന അംബരീഷ് ആയിരുന്നു സുമലതയുടെ ഭർത്താവ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയ ത്തിലും സജീവമായിരുന്നു അദ്ദേഹം. 2018 നവംബർ 27നായിരുന്നു അംബരീഷിന്റെ വിയോഗം. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിൽ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു.

ALSO READ- അത്ര ക്രേസ് ഒന്നുമുള്ള ആളല്ല ഞാൻ; പക്ഷെ, ആദ്യമായി അത് സ്വന്തമാക്കിയ ദിവസമാണ് ഇന്നും മനസിൽ; ജയറാം പറയുന്നു

അംബരീഷിന്റെ വിടവാങ്ങലിന് ശേഷം സുമലത അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. അതേ സമയം ഇപ്പോഴിതാ സ്വതന്ത്രയായി മത്സരിച്ച് എംപിയായി ജയിച്ച താൻ ഉടനെ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുമെന്നാണ് സുമലത അറിയിച്ചിരിക്കുന്നത്. സ്വതന്ത്രയായി തുടരാതെ ഒരു പാർട്ടിയിൽ ചേരാൻ സമയമായെന്ന് താരം ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

തന്നെ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണിച്ചിട്ടുണ്ടെന്നും ഏത് പാർട്ടിക്കൊപ്പം ചേരണമെന്നത് അധികം വൈകാതെ തീരുമാനിക്കുമെന്നാണ് സുമലത ഏഷ്യാനെറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

ALSO READ- പിള്ളേരൊക്കെ വലുതായില്ലേ, ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ; റേഞ്ച് റോവറിൽ നടക്കണ്ട, താഴേക്ക് പോകരുതെന്നൊള്ളൂ: ബൈജു സന്തോഷ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചിക്കുന്നുണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മാണ്ഡ്യയിൽ വലിയ റാലി നടത്തി പ്രഖ്യാപിക്കുമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

തന്റെ കൂടെ ഇപ്പോഴുമുള്ള അംബരീഷിന്റെ കൂടെ ഉണ്ടായിരുന്നവരാണ്. ഇന്ന് അവർ ഞാനൊരു പാർട്ടിയിൽ ചേരണമെന്ന് ആവശ്യപ്പെടുന്നു. അത് ശരിയാണെന്നാണ് തന്റെയും അഭിപ്രായം. പാർട്ടിയിൽ ചേരുന്നത് തനിക്ക് വേണ്ടിയല്ല, മണ്ഡലത്തിലുള്ളവരുടെ ഗുണത്തിനാണെന്നാണ് സുമലത പ്രതികരിക്കുന്നത്.

ബിജെപി മാത്രമല്ല തന്നെ തുറന്ന ക്ഷണവുമായി മറ്റ് പാർട്ടികളും സമീപിച്ചിട്ടുണ്ടെന്നു സുമലത പറയുന്നു. അനുയായികൾ എന്ത് പറയുന്നു എന്നതുകൂടി നോക്കണം. ബിജെപി ഒരു സ്ഥാനാർഥിയെ നിർത്താതെ തനിക്ക് പിന്തുണ നൽകിയിരുന്നു. അന്ന് കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം ഒട്ടാകെ തനിക്കൊപ്പം നിന്നെന്നും സുമലത അറിയിച്ചു.

Advertisement