നയന്‍താര തേച്ചുവിട്ട പ്രഭുദേവയുടെ പുതിയ കാമുകി ഈ കന്നട നടി

201

നയന്‍താരെയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്. അവളെക്കുറിച്ച് പോയിട്ട് അവളുടെ പേരു പോലും ഞാന്‍ ശ്രദ്ധിക്കാറില്ല. നയന്‍താരയുടെ പഴയ കാമുകന്‍ പ്രഭുവിന്റേതാണ് ഈ വാക്കള്‍. ഒരിക്കല്‍ പ്രണയിച്ച് കൈയില്‍ പേരു വരെ പച്ചകുത്തി നടന്നവര്‍ ഇന്ന് ബദ്ധ ശത്രുക്കളാണ്.

Advertisements

പ്രഭുദേവയുടെ നായികയാക്കാമെന്നു പറഞ്ഞുവന്ന ഒരു നിര്‍മ്മാതാവിനെ നയന്‍താര ഓടിച്ചു വിട്ടതിന് പിന്നാലെയാണ് നയന്‍താരയുടെ പേര് കേട്ട പ്രഭുവും കലി തുള്ളിയത്. അവളെക്കുറിച്ചൊന്നും ഓര്‍ക്കാന്‍ പോലും താന്‍ മിനക്കെടാറില്ലെന്ന് ആണ് സംവിധായകനും നടനുമായ പ്രഭുദേവ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ പ്രഭുദേവയ്ക്ക് പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് പുതിയ ഗോസിപ്പ്. തേജസ്വിനി പ്രകാശ് എന്ന കന്നട നടിയാണത്രെ പുതിയ കാമുകി. തേജസ്വിനിയ്‌ക്കൊപ്പം പ്രഭുദേവയെ പലപാര്‍ട്ടികളിലും കണ്ടു തുടങ്ങിയതോടെയാണ് പാപ്പരാസികള്‍ കണ്ണുവച്ച് തുടങ്ങിയത്. ഇക്കാര്യം തേജസ്വിനിയോട് ചോദിച്ചപ്പോള്‍ എല്ലാവരും പറയുന്നതുപോലെ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നുമാണ് പറഞ്ഞതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഈ ഗോസിപ്പിന് ശക്തിയേറുകയാണ്.

വന്‍ ബജറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഇപ്പോള്‍ എന്നിലാണ്. നുറും തൊണ്ണുറും കോടിയുമൊക്കെയാണ് ഇതിന്റെ മുതല്‍മുടക്ക്’ എന്നായിരുന്നു പ്രഭുദേവയുടെ മറുപടി. എന്റെ ജീവിതത്തില്‍ ഇനി മറ്റൊരു വിവാഹമുണ്ടാകില്ലെന്നും എനിക്ക് സിനിമയും എന്റെ കുട്ടികളുമാണ് പ്രധാനമെന്നും പ്രഭു പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ കൂടിയാണ് പ്രഭുദേവ.

ഇരുവരും തമ്മില്‍ത്തല്ലി പിരിഞ്ഞ ശേഷം നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തി തമിഴില്‍ താരറാണിയാകുകയും പ്രഭുദേവ ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള സംവിധായകനു മായി മാറി.

Advertisement