എത്ര വലിയ സിനിമകള്‍ ആണെങ്കിലും അത്തരം രംഗങ്ങള്‍ ഉണ്ടെങ്കില്‍ നോ പറഞ്ഞിരിക്കും, തന്റെ നിലപാടില്‍ ഉറച്ചുനിന്ന് സായി പല്ലവി

84

ആദ്യ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. പ്രേമം എന്ന സിനിമയിലെ സായിയുടെ മല്ലർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ മറ്റു ഭാഷകളിൽ നിന്ന് സായിക്ക് നിരവധി അസവരം ലഭിച്ചു. എന്നാൽ നിരവധി സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും അവർക്കൊക്കെ മുന്നിൽ കുറച്ച് നിബന്ധനകൾ വെച്ചിരുന്നു നടി. അത് ഇപ്പോഴും തുടരുന്നു ഈ താരം.

Advertisements

സിനിമയിൽ എത്തിയിട്ട് ഏഴുവർഷം പിന്നിട്ടെങ്കിലും തൻറെ നിലപാടുകൾ അതേപടി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട് സായി പല്ലവി. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ താരം വെച്ച നിബന്ധനകളെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിൽ ആദ്യത്തേത് കഥയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് സായി പല്ലവി സിനിമ തിരഞ്ഞെടുക്കുന്നത്. അതുപോലെ ചുംബനം രംഗങ്ങൾ ചെയ്യാൻ നടി തെയ്യാറല്ല.

അത്തരം രംഗം ഉണ്ടെങ്കിൽ എത്ര വലിയ ചിത്രമാണെങ്കിലും അതിൽ നിന്ന് പിന്മാറാറുണ്ട്. തൻറെ സിനിമകൾ മുഴുവനും കുടുംബത്തിനും കാണാൻ കഴിയുന്നതാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെ അസ്വസ്ഥരാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഒരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നടി മറുപടി പറഞ്ഞത്.

അതുപോലെ തന്റെ സിനിമയിലെ കഥാപാത്രം ധരിക്കുന്ന വസ്ത്രത്തിലും സായിക്ക് ചില കർശന നിബന്ധനകൾ ഉണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ ശരീരം കാണിക്കുന്ന വസ്ത്രങ്ങളഓ നടി ധരിക്കാറില്ല. തനിക്ക് അത് കംഫർട്ട് അല്ല എന്നായിരുന്നു ഇതേ ക്കുറിച്ച് ചോദിച്ചപ്പോൾ സായി പല്ലവി പറഞ്ഞത് .

 

Advertisement