കൈയ്യിൽ തമന്നയുടെ മുഖം പച്ചകുത്തി ഒപ്പം ഐലവ് യു എന്ന കുറിപ്പും; കണ്ടയുടനെ കാലിൽ വീണ് വന്ദിച്ചും ആരാധകൻ; കണ്ണ്‌നിറഞ്ഞ് നന്ദിയോടെ തമന്ന

552

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയർന്നത്.

മുതിർന്ന താരങ്ങൾക്കും യുവ സൂപ്പർതാരങ്ങൾക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിനു മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പർ താര ബിഗ് ബജറ്റ് സിനിമകളിൽ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തിൽ എത്തിയിരുന്നു.

Advertisements
thamanna-7
Courtesy: Public Domain

തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും അടുത്തിടെ തമന്ന തുറന്നുസംസാരിച്ചിരുന്നു. പ്രമുഖ നടൻ വിജയ് വർമ്മയാണ് താരത്തിന്റെ പങ്കാളി. ലൗ സ്റ്റോറീസിൽ തമന്നയ്‌ക്കൊപ്പം വിജയ് വർമ്മയും എത്തിയിട്ടുണ്ട്. ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ജീ കാർദായിലും തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ALSO READ- ‘വലിയ അബദ്ധമാണ് ഞാൻ കാണിച്ചത്; എന്നാൽ കൂടി ഒരുപാട് മാപ്പ്’; ടിഎസ് രാജുവിനെ നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞ് നടൻ അജു വർഗീസ്

ഇപ്പോഴിതാ തമന്നയുടെ ഒരു ആരാധകനാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. താരങ്ങളോടുള്ള ആരാധന മൂത്ത് പല ആരാധകരും പലതരത്തിൽ സ്‌നേഹം പ്രകടമാക്കാറുണ്ട്. ഇപ്പോഴിതാ കൈയ്യിൽ തമ്മന്നയുടെ ചിത്രം ടാറ്റൂ അടിച്ച തമന്നയുടെ ഒരു ആരാധകനാണ് ശ്രദ്ധേയമാകുന്നത്.

thamanna-5

ഈ ടാറ്റൂ കണ്ട് പൊട്ടിക്കരയുകയാണ് തമന്ന. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആരാധകർക്കൊപ്പം ചിത്രം എടുക്കുകയായിരുന്ന തമന്നയുടെ അരികിലേക്ക് ഈ ആരാധകൻ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തമന്നയ്ക്കു വേണ്ടി പൂക്കളുമായെത്തിയ ഈ ആരാധകൻ തന്റെ കയ്യിലെ ടാറ്റു കാണിക്കുകയായിരുന്നു. തമന്നയുടെ മുഖവും ഒപ്പം ലവ് യു തമന്ന എന്നുമാണ് പച്ചകുത്തിയിരുന്നത്. ടീഷർട്ടിൽ തമന്നയുടെ ഫോട്ടോയും പ്രിന്റും ചെയ്തിരുന്നു.

താരത്തെ കണ്ട ഉടൻ തന്നെ അവരുടെ കാല് തൊട്ടു വന്ദിച്ച ആരാധകനെ കെട്ടിപ്പിടിച്ചു തമന്ന കൊണ്ടാണ് പിടിച്ചെഴുന്നേൽപ്പിച്ചത്. തമന്നയുടെ കണ്ണ് നിറയുന്നത് വീഡിയോയിൽ കാണാം. സ്നേഹപ്രകടനങ്ങൾ കണ്ട് നടി വികാരാധീതയായി. പല തവണ ആ വ്യക്തിയോട് തമന്ന നന്ദി പറയുന്നുണ്ട്.

ALSO READ- വല്ലാത്തൊരു റേഞ്ചുള്ള നടനാണ് മോഹൻലാൽ; ഭരത് ഗോപിയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഏക നടനും ലാലാണ്; അന്ന് വേണു നാഗവള്ളി പറഞ്ഞതിങ്ങനെ

കൂടാതെ, തന്നോടുളള സ്നേഹം കണ്ട് അമ്പരന്ന തമന്ന തിരികെ കാറിൽ കയറുവോളം ഫാനിനോട് സംസാരിക്കുകയും നന്ദി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്രയും സ്നേഹം വേണമെങ്കിൽ ഭാഗ്യം വേണമെന്നാണ് കമന്റുകൾ. എന്നൽ ഇത്രയും അന്ധമായ കമന്റുകൾ പാടില്ലെന്ന അഭിപ്രായവും പലരും പറയുന്നുണ്ട്.

Advertisement