തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു; ഒടുവിൽ പോലീസെത്തി തൃഷയെ വീട്ടിലെത്തിച്ചു; പത്രത്തിലും വന്നെന്ന് വെളിപ്പെടുത്തൽ

2297

മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്‌നാടിന്റെ മകളായി വളർന്ന താരമാണ് തൃഷ കൃഷ്ണൻ. സിനിമയിൽ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് തൃഷ.

മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയർ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആൽബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

താരമിപ്പോൾ നാൽപ്പത് വയസ്സിലെത്തിയിരിക്കുകയാണ്. വയസ്സ് ഇത്രയായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പൊന്നിയിൽ സെൽവൻ ഒന്ന് രണ്ട് ഭാഗങ്ങളിലായി താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ALSO READ- മലപ്പുറംകാരിയായതിനാൽ ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല; പലതവണ വിളിച്ചിട്ടും ചെയ്യില്ലെന്നാണ് രഞ്ജിത്തിനോട് ആദ്യം പറഞ്ഞത്: ശ്വേത മേനോൻ

മലയാളത്തിലും തൃഷ ഇതിനകം അഭിനയിച്ചിട്ടുണ്ട്. ഹെയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ നടി റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ. മോഹൻലാൽ നായകനാവുന്ന ഈ ചിത്രത്തിൽ തൃഷ പ്രധാന വേഷത്തിലാണ് എത്തുന്നത്.

ഇതിനിടെ താരത്തെ കുറിച്ച് നിരവധി ഗോസിപ്പുകളും വാർത്തകളിൽ നിറയുകയാണ്. തമിഴകത്തെ വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ തൃഷയെ കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ വലിയ വിവാദമാകുന്നത്. തൃഷ മദ്യപിച്ച് വഴിയിൽ കിടന്ന് പ്രശ്നമുണ്ടാക്കിയെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
ALSO READ-അച്ഛൻ അന്ന് അമേരിക്കയിൽ, അച്ഛന്റെ കൂട്ടുകാരനെ ഒളിച്ചോടാൻ സഹായിച്ചത് ഞാൻ; കാറെടുത്ത് പെണ്ണിനെ കൊണ്ടുവന്ന കഥ പറഞ്ഞ് അർജുൻ അശോകൻ

‘ചെന്നൈയിലെ വീട്ടിൽ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡിൽ കിടന്നാൽ പ്രശ്നമല്ല. എന്നാൽ തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു. ഒടുവിൽ പോലീസെത്തിയാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തിൽ ഈ വാർത്ത വന്നു.’- എന്നും ബയിൽവൻ രംഗനാഥൻ പറഞ്ഞു.

അടുത്തിടെ തൃഷ തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എഎൽ സൂര്യ എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു. ഇതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Advertisement