സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കോണ്‍ഫിഡന്‍സാണ് അദ്ദേഹത്തിന്, ഞാന്‍ ശ്രീനിവാസന്റെ വലിയൊരു ആരാധിക, തുറന്നുപറഞ്ഞ് ഉര്‍വശി

61

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: ഞാന്‍ വിഷാദരോഗത്തില്‍, കാരണക്കാര്‍ അച്ഛനും അമ്മയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍

നടന്‍ മനോജ് കെ ജയനായിരുന്നു താരത്തിന്റെ ആദ്യ ഭര്‍ത്താവ്. ഇരുവരും വിവാഹ മോചനം നേടുകയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടക്കുകയും ചെയ്തിരുന്നു. ഉര്‍വശി ശിവപ്രസാദിനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട് ഉര്‍വശിക്ക്.

ഇപ്പോഴിതാ നടന്‍ ശ്രീനിവാസനെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ശ്രീനിവാസന് സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ പണ്ടേ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നുവെന്നും അക്കാര്യത്തില്‍ താന്‍ എന്നും ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും ഉര്‍വശി പറയുന്നു.

Also Read: ഞാന്‍ വിഷാദരോഗത്തില്‍, കാരണക്കാര്‍ അച്ഛനും അമ്മയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍

സ്‌ക്രീനില്‍ കാണുന്ന പെര്‍ഫോമന്‍സ് വെച്ചാണ് താന്‍ ഒരു നടന്റെ യോഗ്യത എന്താണെന്ന് അളക്കുന്നത്. അതിന് അപ്പുറം ഒന്നും തന്നെയില്ലെന്നും സ്വഭാവം വെച്ചാണെങ്കില്‍ ചിലരുടെ കൂടെ മാത്രമേ അഭിനയിക്കാന്‍ കഴിയൂ എന്നും എല്ലാവരുടെയും കൂടെ അഭിനയിക്കാന്‍ കഴിയില്ലെന്നും ഉര്‍വശി പറയുന്നു.

ശ്രീനിവാസന്‍ ഒരു നല്ല നടനാണ്. അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സില്‍ താന്‍ വലിയ ആരാധികയാണെന്നും തന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട്, അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ടെന്നായിരുന്നു ശ്രീനിവാസന്‍ എപ്പോഴും പറയുന്നതെന്നും ഉര്‍വശി പറഞ്ഞു.

Advertisement