ഞാനും, മകനും മാത്രമേ ഇവിടെ ഉള്ളൂ എന്ന് വരദ; ജിഷിനെവിടെ എന്ന് ആരാധകർ; താരങ്ങൾ തമ്മിൽ അകൽച്ചയിലാണെന്ന് ഉറപ്പിക്കാമെന്ന് ആരാധകർ

574

വാസ്തവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വരദ. പക്ഷെ സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുവാൻ താരത്തിന് കഴിഞ്ഞില്ല. തുടർന്ന് ടെലിവിഷൻ രംഗത്തേക്ക് താരം ചുവട് മാറി. നടിയുടെ കരിയറിലെ ടേണിങ്ങ് പോയിന്റായിരുന്നു സീരിയൽ. സ്‌നേഹക്കൂട് എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. അമല എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ സഹനടനായ ജിഷിനുമായി പ്രണയത്തിലായ താരം പിന്നീട് വിവാഹിതയാവുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ ഉലച്ചിലുകൾ വന്ന് തുടങ്ങി എന്നാണ് ആരാധകരുടെ അഭിപ്രായം.

ഈയടുത്താണ് കൊച്ചിയിൽ വരദ ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയത്. പക്ഷേ ഗൃഹപ്രവേശനത്തിന്റെ ഫോട്ടോ പങ്ക് വെച്ചപ്പോൾ അതിൽ ജിഷിനുണ്ടായിരുന്നില്ല. ഇതോടെ വരദയും ജിഷിനും അകൽച്ചയിലാണെന്ന് ആരാധകർ ഉറപ്പിച്ചു. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ.

Advertisements

Also Read
വിജയിക്കണെമെന്ന് ആഗ്രഹിച്ചാണ് ഓരോ സിനിമകളും ചെയ്യുന്നത്; ചില സിനിമകൾ പകുതി പൂർത്തിയാവുമ്പോഴെക്കും എല്ലാം കയ്യിൽ നിന്ന് പോയിട്ടുണ്ടാവും; എന്റെ മാറ്റത്തിന് കാരണം പാർവ്വതിയാണ്; ജയറാം മനസ്സ് തുറക്കുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തൃശൂരിൽ വീടുണ്ടെങ്കിലും ജോലിക്ക് എറണാകുളത്ത് നിൽക്കുന്നതിനാൽ സ്വന്തമായി ഇവിടെ ഒരു വീട് വേണമെന്നുണ്ടായിരുന്നു. മകൻ പഠിക്കുന്നത് തൃശൂരിലെ സ്‌കൂളിൽ തന്നെയാണ്. വൈകാതെ പുതിയ വീട്ടിലേക്ക് വരും. ചില് മാധ്യമങ്ങൾ വരദ കൊച്ചിയിൽ കോടികളുടെ ആഢംബര ഫ്‌ലാറ്റ് വാങ്ങി എന്ന നിലയിലാണ് വാർത്തകൾ നല്കിയിരുന്നത്. എല്ലാവർക്കും അറിയാം ഞാൻ സീരിയലാണ് ചെയ്യുന്നതെന്നും കോടികളുടെ ഫ്‌ലാറ്റുണ്ടാക്കാനുള്ള സെറ്റപ്പൊന്നും എനിക്കില്ലെന്നും. ഞങ്ങൾ സാധാരണ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫ്‌ലാറ്റ് വാങ്ങിച്ചതാണ്.

ഗോസിപ്പുകൾ തുടക്ക കാലത്ത് വിഷമമുണ്ടാക്കാറുണ്ടായിരുന്നു. ചില സമയത്ത് കമന്റുകൾ വായിക്കും. മോശം കമന്റുകളിൽ ചിലതിന് മറുപടി നൽകാമെന്ന് കരുതിയാലും വേണ്ടെന്ന് വെക്കും. അവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. ചെറിയ ഫ്‌ലാറ്റാണ്. മറ്റാരും ഇല്ലല്ലോ ഞാനും മകനും മാത്രമേ ഉള്ളു. ഗൃഹ പ്രവേശനത്തിന് പപ്പയും മമ്മയും ഞാനും മകനും വെഞ്ചരിക്കാൻ വന്ന പള്ളിയിലച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നും നടി പറഞ്ഞു.

Also Read
‘മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഒരു കുളിർമയുണ്ടായി’; വൈറലായി സലിം കുമാറിന്റെ വാക്കുകൾ; കലാകാരനെന്ത് മതമെന്ന് നിർമൽ പാലാഴി

ഞാനും മകനും മാത്രം എന്ന് എന്തുകൊണ്ടാണ് പറയുന്നത്, ജിഷിനെവിടെ എന്നാണ് വീഡിയോക്ക് താഴെ ഒരാളുടെ കമന്റ്. മുമ്പൊരിക്കൽ തന്റെ വിവാഹ മോചന വാർത്തകളോട് ജിഷിൻ പ്രതികരിച്ചിരുന്നു. ഡിവോഴ്‌സായാൽ നിങ്ങൾക്കെന്താണ്. നിങ്ങളാണോ കല്യാണം നടത്തിയതെന്നായിരുന്നു ജിഷിന്റെ ചോദ്യം. ഡിവോഴ്‌സായില്ല ആവുമ്പോൾ പറയാം. കുറച്ച് കൂടി സമയം വേണമെന്നും ജിഷിനന്ന് പറഞ്ഞു. തങ്ങൾ വേർപിരിഞ്ഞോ ഇല്ലോയോ എന്ന കാര്യത്തിൽ വരദ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല എന്നത് കൊണ്ട് ഇരുവരും പിരിഞ്ഞു എന്നു പറയുന്നതിൽ അർത്ഥമില്ല.

Advertisement