അവരെ എന്റെ അമ്മയുടെ സ്ഥാനത്ത് കാണാന്‍ കഴിയില്ല, അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ്, രാധിക ശരത് കുമാറിനെക്കുറിച്ച് വരലക്ഷ്മി പറയുന്നു

746

തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടി വര ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച കഴിഞ്ഞ നടി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാറിന്റെ മകള്‍ ആണ്. സി നി മ യിലേക്കുള്ള താരപുത്രിയുടെ പ്രവേശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

നായിക ആയും വില്ലത്തി ആയും സഹ നടി ആയും എല്ലാം താരം തിളങ്ങി നില്‍ക്കുക ആണ് ഇപ്പോള്‍. തനിക്കു കിട്ടുന്ന വേഷങ്ങള്‍ വലിപ്പ ചെറുപ്പം നോക്കാതെ ഏറ്റെടുത്തു വിജയിപ്പിക്കുന്ന താരം കൂടിയാണ് നടി. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

Also Read: പോക്കറ്റ് മണി ചോദിക്കാന്‍ മടിയായിട്ട് മകള്‍ കുഞ്ഞാറ്റ ജോലിക്ക് കയറി, ഭാര്യയും മകനും ലണ്ടനില്‍, കുടുംബത്തെക്കുറിച്ച് മനോജ് കെ ജയന്‍ പറയുന്നു

രണ്ട് വിവാഹം ചെയ്ത ശരത് കുമാറിന്റെ രണ്ടാമത്തെ ഭാര്യയാണ് രാധിക. ആദ്യ ഭാര്യയിലെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പൂജ എന്നൊരു സഹോദരി കൂടെയുണ്ട്. രാധികയ്ക്കും ശരത് കുമാറിനും ഒരു മകളുണ്ട്, പേര് റയാനി.

ഒരിക്കല്‍ റയാനി പറഞ്ഞ വാക്കുകള്‍ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി. തന്റെ അമ്മ അനുഗ്രഹിക്കപ്പെട്ടവളാണെന്നും നാല് മക്കളുണ്ടെന്നുമായിരുന്നു റയാനി പറഞ്ഞത്. ഈ പ്രസ്താവനയാണ് വരലക്ഷ്മി തിരുത്തിയത്. രാധിക ഒരിക്കലും തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി പറയുന്നു.

Also Read; പതിനാറാം വയസ്സിൽ വൈശാലിയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയം 10 കൊല്ലം നീണ്ടു, ഒടുവിൽ വിവാഹവും വിവാഹ മോചനവും, വൈശാലിയുടെയും ഋഷ്യശൃംഗന്റെയും യഥാർത്ഥ ജീവിതം ഇങ്ങനെ

അവര്‍ ഒരിക്കലും തന്റെ അമ്മയാകില്ലെന്നും അവര്‍ തന്റെ അച്ഛന്റെ ഇപ്പോഴത്തെ ഭാര്യ മാത്രമാണെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ഒരു അമ്മ മാത്രമേയുള്ളൂവെന്നും തനിക്ക് രാധികയോട് ഒരു വെറുപ്പിമില്ലെന്നും എന്നാല്‍ തന്റെ മ്മയുടെ സ്ഥാനത്ത് കാണാന്‍ കഴിയില്ലെന്നും രാധിക പറയുന്നു.

Advertisement