തന്റെ അവസാന ചിത്രത്തിന് വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍

156

ആരാധകര്‍ ഏറെയുള്ള നടനാണ് വിജയ്. തമിഴ് സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു വിജയുടെ രാഷ്ട്രീയ പ്രവേശനം. തന്റെ കരിയറിലെ 69 സിനിമയായിരിക്കും തന്റെ അവസാന ചിത്രം എന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തു.

Advertisements

ഇതിനുശേഷം പാര്‍ട്ടി പരിപാടികളില്‍ സജീവമാവുകയായിരുന്നു നടന്‍. അതേസമയം നടന്റെ അവസാന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. സിനിമ ഈ വര്‍ഷം റിലീസ് ചെയ്യും.

തമിഴ് മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും എന്നാണ് വിവരം. ചിത്രത്തിന് പ്രതിഫലമായി വിജയ് 250 കോടി രൂപ വാങ്ങും എന്ന വാര്‍ത്തയും വൈറലാകുന്നുണ്ട്.

ദ ഗോട്ടില്‍ തന്നെ വിജയിയുടെ പ്രതിഫലം 200 കോടിക്ക് മുകളിലാണ് എന്നാണ് സംസാരം. അതിനാല്‍ അവസാന ചിത്രത്തില്‍ താരം ഇത്രയും വാങ്ങുന്നതില്‍ അത്ഭുതം ഇല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.

 

Advertisement