ദളപതി വിജയിയുടെ സര്‍ക്കാരിലെ മരണ മസ്സ്‌രംഗങ്ങളുടെ മേക്കിങ് വീഡിയോ വൈറലാകുന്നു

44

ദളപതി വിജയിയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്റെ കുതിപ്പ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 200 കോടി ക്ലബില്‍ വിജയ് ചിത്രം എത്തിയിരുന്നു.

Advertisements

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം വിജയ്എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. സിനിമ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടിരുന്നു.

പ്രേക്ഷകരുടെ കൈയ്യടി ലഭിച്ച ചില രംഗങ്ങളുടെ മേക്കിങ് ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നത്.

ദളപതിയുടെ ദീപാവലി സമ്മാനമായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തിയിരുന്നു.

രാധാ രവി, യോഗി ബാബു, പ്രേംകുമാര്‍, പാലാ കറുപ്പയ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ എആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,അങ്കമാലി ഡയറീസ്,ഗപ്പി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനായിരുന്നു സിനിമയുടെ ചായാഗ്രാഹകന്‍.

Advertisement