‘അവൾക്ക് ഞാനൊരു അച്ഛനെ പോലെയും ചേട്ടനെ പോലെയുമൊക്കെ, സ്‌കൂൾ കാലത്ത് ഞാൻ ഭാര്യയെ എടുത്തുനടന്നിട്ടുണ്ട്’: വിജയരാഘവൻ

124

മലയാള സിനിമയിൽ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദിയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്.

ഇപ്പോളും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡിൽ മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പം എല്ലാം വിജയരാഘവൻ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് വിജയ രാഘവൻ തന്നെ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാരം പുതിയൊരു അഭിമുഖത്തിൽ കുടുംബത്തെ കുറിച്ച് സംസാരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്.

Advertisements

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹജീവിതത്തെ കുറിച്ചും മക്കളെ കുറിച്ചും താരം സംസാരിക്കുന്നത്. ഭാര്യയുടെ പേര് സുമയെന്നാണ്. സുമയെ തനിക്ക് കുട്ടിക്കാലം തൊട്ടേ അറിയാമായിരുന്നു. എങ്കിലും പ്രണയിച്ചല്ല വിവാഹം കഴിച്ചത്. അകന്ന ബന്ധുക്കളായിരുന്നു തങ്ങളിരുവരും. അന്ന് സ്‌കൂളിൽ പഠിക്കുമ്പോൾ വരുന്ന വഴിക്ക് അവളെ എടുത്ത് വീട്ടിൽ കൊണ്ട് ചെന്നാക്കുമായിരുന്നു എന്നും വിജയരാഘവൻ പറയുന്നു

ALSO READ- ‘ഓണവും ക്രിസ്തുമസുമെല്ലാം ആഘോഷിക്കുന്നത് പോലെ പെരുന്നാൾ എന്താണ് എല്ലാവരും ആഘോഷിക്കാത്തത്? സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്’: ഫിറോസ് ഖാൻ

തനിക്കും ഭാര്യയ്ക്കും ഇടയിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. വീട്ടുകാരുടെ തീരുമാനമായിരുന്നു ഞങ്ങളുടെ വിവാഹം, താൻ എന്നൊരാൾ ഭർത്താവിനുപരി അവൾക്ക് ഞാനൊരു അച്ഛനെ പോലെയും ചേട്ടനെ പോലെയുമൊക്കെയാണ് എന്നും താരം പറയുന്നു.

തനിക്ക് രണ്ട് ആൺ മക്കളാണ്, അതുകൊണ്ട് പെൺമക്കളോട് പ്രത്യേക വാത്സല്യമാണ്. മക്കളുടെ ഭാര്യമാരെ സ്വന്തം മക്കളെ പോലെ തന്നെയാണ് കാണുന്നത്. തന്റെ അച്ഛൻ തനിക്കൊരു സുഹൃത്തിനെ പോലെയായിരുന്നു. അതുകൊണ്ട് തന്റെ മക്കൾക്ക് നല്ല ഒരു സുഹൃത്താകാനാണ് താനും ശ്രമിച്ചത്.

എങ്കിലും അച്ഛൻ തനിക്ക് തന്നതിലും അധികം ഫ്രീഡം മക്കൾക്ക് നൽകിയിട്ടുണ്ടെന്നും താരം പറയുകയാണ്.

Advertisement