സ്റ്റീഫന്‍ നെടുമ്പള്ളിയെ പിന്നിലാക്കി രംഗണ്ണന്റെ മുന്നേറ്റം, കോടികള്‍ വാരി ആവേശം, ലിസ്റ്റില്‍ ആറാംസ്ഥാനം

92

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രോമാഞ്ചം എന്ന ഹൊറര്‍ കോമഡിയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

Advertisements

ഫഹദിന്റെ പെര്‍ഫോമന്‍സും മാസ്സും കോമഡിയും തിയേറ്ററുകളിലും ‘ആവേശം’ നിറയ്ക്കുന്നു. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. 350ലധികം സ്‌ക്രീനുകളിലാണ് ഈദ് വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുന്നത്.

Also Read:ഗൗരവമേറിയ രാഷ്ട്രീയം പറഞ്ഞ് മലയാളി ഫ്രം ഇന്ത്യ, ഇത് നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവെന്ന് പ്രേക്ഷകര്‍

രോമാഞ്ചത്തിനു ശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

രംഗന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. റിലീസ് ദിവസം മുതല് ചിത്രത്തിന് മികച്ച കളക്ഷനാണ് നേടാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ആവേശം മോഹന്‍ലാലിന്റെ ലൂസിഫറിനെ പിന്നിലാക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Also Read:ശരീരത്തെ കുറിച്ച് വരുന്ന് മോശം കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു, ഞാനൊരു അസുഖ ബാധിതയാണ്, തുറന്നുപറഞ്ഞ് അന്ന രാജന്‍

ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷന്‍ 128 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ഇതിനെ പിന്തള്ളി 130 കോടി രൂപ നേടിയിരിക്കുകയാണ് ആവേശം. ഇതോടെ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമകളുടെ പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ആവേശം.

ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത് പ്രേമലുവാണ്. 135 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ പ്രേമലുവിനെയും അധികം വൈകാതെ തന്നെ ആവേശം മറികടക്കുമെന്ന വിവരമാണ് ലഭിക്കുന്നത്.

Advertisement