ശരീരത്തെ കുറിച്ച് വരുന്ന് മോശം കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു, ഞാനൊരു അസുഖ ബാധിതയാണ്, തുറന്നുപറഞ്ഞ് അന്ന രാജന്‍

53

വളരെ പെട്ടന്ന് തന്നെ മലയാളികള്‍ക്ക് സുപിചിതയായി മാറിയ താരമാണ് അന്ന രേഷ്മ രാജന്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ കൂടിയാണ് അന്ന രാജന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലെ ലിച്ചിയായെത്തി മലയാളത്തിന്റെ പ്രിയതാരമായി അന്ന രാജന്‍ മാറുക ആയിരുന്നു.

Advertisements

അങ്കമാലി ഡയറീസിന് പിന്നാലെ വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Also Read:18 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതം, പിന്നിലെ രഹസ്യം ഇതാണ്, ഒടുവില്‍ വെളിപ്പെടുത്തലുമായി ജ്യോതിക

ഇന്‍സ്റ്റയില്‍ സജീവമായ ലിച്ചിക്ക് ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. ഇടയ്ക്കിടയ്ക്ക് പുത്തന്‍ ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. ഇന്ന് ഉദ്ഘാടന വേദികളിലെല്ലാം സജീവമാണ് അന്ന. ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

താന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളാണ് കൂടുതലും വരുന്നത്. പലതും തന്നെ വേദനിപ്പിക്കുന്നതാണെന്നും താന്‍ തൈറോയിഡ് സംബന്ധമായ അസുഖബാധിതയാണെന്നും അന്ന രാജന്‍ പറയുന്നു.

Also Read:ഒരു കോള്‍ ചെയ്താല്‍ നിയമം മുന്നിലെത്തുമായിരുന്നു, ഇതിപ്പോള്‍ മനുഷ്യത്വമില്ലാത്ത അധികാരിയായി, മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹരീഷ് പേരടി

ഒന്നും ചെയ്യാതെ വീട്ടിലിരിക്കാന്‍ തനിക്ക് ആഗ്രഹമില്ല. കാരണം തന്റേത് കൂടിയാണ് ഈ ലോകമെന്നും തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദിയെന്നും താനൊരു നര്‍ത്തകിയല്ലെന്നും പക്ഷേ നൃത്തം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും ഇറുകിയ വസ്ത്രവും ചൂടും കാരണം തന്റെ ഡാന്‍സ് ചുവടുകള്‍ക്ക് പരിമിതികളുണ്ടായിരുന്നുവെന്നും അന്ന പറയുന്നു.

Advertisement