Home Entertainment Celebrities

18 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതം, പിന്നിലെ രഹസ്യം ഇതാണ്, ഒടുവില്‍ വെളിപ്പെടുത്തലുമായി ജ്യോതിക

79

മലയാളത്തില്‍ അടക്കം നിരവധി ആരാധകരാണ് സൂര്യയ്ക്കും ജ്യോതികയ്ക്കും. ഇരുവരും ഒന്നിച്ച് തമിഴ് സിനിമ ലോകത്ത് തിളങ്ങിയിരുന്ന കാലത്ത് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ജ്യോതിക.

Advertisements

എന്നാല്‍ സൂര്യ സൂപ്പര്‍സ്റ്റാറായി തമിഴില്‍ തിളങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ശക്തമായ തിരിച്ചുവരവാണ് ജ്യോതിക നടത്തിയത്. തന്റെ
രണ്ടാം വരവില്‍ ജ്യോതിക ഫിറ്റ്നെസിലും ഏറെ ശ്രദ്ധ കൊടുത്തിരുന്നു. അതേസമയം സൂര്യ അന്നും ഇന്നും അഭിനയത്തില്‍ സജീവമാണ്.

Also Read:സിനിമയില്‍ അല്ലായിരുന്നെങ്കില്‍ ആ നടന്മാരെ ഞാന്‍ അങ്കിളെന്ന് വിളിച്ചേനെ, എന്റെ നായകനായി അഭിനയിച്ച ഒരു നടന് എന്റെ അച്ഛന്റെ പ്രായമുണ്ട്, തുറന്നുപറഞ്ഞ് മോഹിനി

മലയാളത്തില്‍ കാതല്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ജ്യോതിക അഭിനയിച്ചിരുന്നു.18 വര്‍ഷക്കാലത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക ഇപ്പോള്‍. തങ്ങളുടെ സൗഹൃദമാണ് അതിന് കാരണമെന്ന് ജ്യോതിക പറയുന്നു.

താന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്റെ ആദ്യത്തെ ഹീറോ സൂര്യയായിരുന്നു. സൂര്യയാണ് തനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ ആദ്യം കിട്ടിയ സുഹൃത്തെന്നും ആ സൗഹൃദം ഇന്നും തങ്ങള്‍ക്കിടയിലുണ്ടെന്നും ആ ഒരു ബന്ധമാണ് ഇന്നും തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും ജ്യോതിക പറയുന്നു.

Also Read:ഒരു കോള്‍ ചെയ്താല്‍ നിയമം മുന്നിലെത്തുമായിരുന്നു, ഇതിപ്പോള്‍ മനുഷ്യത്വമില്ലാത്ത അധികാരിയായി, മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹരീഷ് പേരടി

നല്ലൊരു സ്‌ക്രിപ്റ്റ് വന്നാല്‍ താനും സൂര്യയും ഒന്നിച്ച് ഇനിയും അഭിനയിക്കും. സംവിധായിക അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ തങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെന്നും അതില്‍ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ലെന്നും ജ്യോതിക പറയുന്നു.

Advertisement