മരണമാസ്സ് ആക്ഷന്‍ രംഗങ്ങളുമായി ചിയാന്‍ വിക്രം; കദരം കൊണ്ടന്റെ കിടിലന്‍ ടീസര്‍

23

ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ ടീസര്‍ പുറത്തിറങ്ങി. തകര്‍പ്പന്‍ മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തുന്നത്.

Advertisements

ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ വിക്രത്തിന്റെ ലുക്ക് ഏറെ വൈറലായിരുന്നു.

രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.

ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അന്ധനായ ഒരാളുടെ വീട്ടില്‍ എത്തിപ്പെടുന്ന കൊള്ളസംഘവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഡോണ്ട് ബ്രീത്.

ഏറെ നിരൂപക പ്രശംസനേടിയ ചിത്രം മികച്ച ഹൊറര്‍ ത്രില്ലറാണ്. രാജ്കമല്‍ ഫിലിംസിന്റെ 45-ാമത് ചിത്രമായാണ് കദരം കൊണ്ടാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56-ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍.

ഹാസന്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളി നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.

Advertisement