അന്ന് പൃഥ്വിരാജിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ച് ഞാനായിരുന്നു, എനിക്ക് അതേ അവസ്ഥ വന്നപ്പോള്‍ പിന്തുണയൊന്നുമുണ്ടായില്ല, നന്ദി ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല, തുറന്നടിച്ച് വിനയന്‍

61

മലയാളത്തിന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് വിനയന്‍ സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

Advertisements

നിലവില്‍ സിനിമയിലെ മികച്ച താരങ്ങളായി മുന്നോട്ട് പോകുന്നവരെ സിനിമയിലേക്ക് കൊണ്ടു വന്നതും അവരുടെ ഉയര്‍ച്ചയില്‍ വലിയ ഭാഗമായതും വിനയനാണ്. അതില്‍ ഒരാളാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വളര്‍ച്ചയില്‍ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനയന്‍.

Also Read:മിനി ഗൗണില്‍ അനുമോള്‍ , സൂപ്പര്‍ എന്ന് ആരാധകര്‍

തന്റെ അത്ഭുത ദ്വീപ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 2005ലായിരുന്നു ചിത്രം പുറത്തിറങ്ങിയതെന്നും പക്രു ഉള്‍പ്പെടെയുള്ള മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ച് ചെറിയ ബഡ്ജറ്റില്‍ വലിയ ക്യാന്‍വാസില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണെന്നും വിനയന്‍ പറയുന്നു.

ഇന്ന് ആടുജീവിതത്തിലൂടെ പൃഥ്വിരാജ് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരിക്കുകയാണ്. അതില്‍ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം ഭംഗിയായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിനയന്‍ കുറിച്ചു.

Also Read:ബോയ് ഫ്രണ്ട് ഉണ്ടോ; സംശയും തീര്‍ത്തുകൊടുത്ത് അഭിരാമി സുരേഷ്

സിനിമാലോകത്ത് പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് താനായിരുന്നുവെന്ന് മുമ്പൊരിക്കല്‍ വിനയന്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്കൊരു അവസ്ഥ വന്നപ്പോള്‍ പൃഥ്വിരാജിന്‍രെ പരസ്യ പിന്തുണയൊന്നു ഉണ്ടായിരുന്നില്ലെന്നും വിനയന്‍ പറയുന്നു.

Advertisement