തമിഴില്‍ വലിയ സ്റ്റാര്‍ വാല്യുവില്‍ നില്‍ക്കുന്ന നടി; അവര്‍ അതിന്റെ അഹങ്കാരമാണ് എന്നോട് കാണിച്ചത്; സിനിമയില്‍ നിങ്ങള്‍ ഉണ്ടാവില്ല എന്ന് ഞാന്‍ തുറന്നടിച്ചു: ദിനേശ് പണിക്കര്‍

17416

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ദിനേശ് പണിക്കര്‍. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിര്‍മ്മിച്ച പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നെങ്കിലും, കൂട്ടത്തില്‍ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ ‘രജപുത്രന്‍’ എന്ന സിനിമ. ശോഭന, സുരേഷ് ഗോപി, വിക്രം, മുരളി തുടങ്ങി ഒരുപിടി സൂപ്പര്‍ താരങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ഹിറ്റ് ചിത്രമായിരുന്നെങ്കിലും അതിന്റെ ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ മോശം അനുഭവം പറയുകയാണ് ദിനേശ് പണിക്കര്‍. ശോഭനയ്‌ക്കൊപ്പം ചിത്രത്തിലെ മറ്റൊരു നായികയായിരുന്നു മലയാളികള്‍ക്ക് പരിചിതയായ വിനീത.

Advertisements

വിനീത ഈ സിനിമയില്‍ എത്തിയത് വിക്രത്തിന്റെ നായികയായിട്ടാണ്. 1996 ലാണ് ചിത്രത്തിന്റെ ഷൂട്ടിങും റിലീസും നടന്നതെന്ന് ദിനേശ് പണിക്കര്‍ പറയുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, വിക്രം, വിനീത എന്നിവര്‍ അഭിനയിക്കുന്നു. രണ്ടാം ദിവസം ഷൂട്ടിംഗ് തുടങ്ങി. അപ്പോള്‍ ഷൂട്ട് ചെയ്തിരുന്നത് സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഡാന്‍സ് രംഗം ആയിരുന്നു, അതെടുത്ത് കഴിഞ്ഞതോടെ ഇനി രാത്രി എടുക്കേണ്ടത് വിക്രമിന്റെയും വിനീതയുടെയും രംഗമായിരുന്നു. രാത്രി പത്ത് മണിയോളമായപ്പോള്‍ ദിനേശ് പണിക്കര്‍ സ്വന്തം കാറില്‍ വിശ്രമിക്കാനായി പോയി.

ALSO READ- അഭിനയത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ജീവിതത്തിന്; നമ്മളെ ഓക്കെയാക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് പഠിച്ചു; ദര്‍ശനയും അനൂപും

പിന്നീട് അവിടെ ഉണ്ടായ സംഭവത്തെ കുറിച്ച് ദിനേശ് പണിക്കര്‍ പറയുന്നതിങ്ങനെ: താന്‍ കാറില്‍ എസി ഓണ്‍ ചെയ്ത് ഒന്ന് മയങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ കാറിന്റെ ഗ്ലാസില്‍ വന്ന് തട്ടി. അവിടെ ഷൂട്ടിംഗ് നിന്നെന്ന് പറയുകയായിരുന്നു. താന്‍ കാരണം തിരക്കിയപ്പോള്‍ നടി വിനീത പിണങ്ങി അവരുടെ വണ്ടിയില്‍ പോയി ഇരിക്കുകയാണെന്നാണ് പറഞ്ഞത്.

അവര്‍ അതിന് കാരണമായി പറയുന്നത് ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയി, അതുകൊണ്ടവര്‍ക്കും നേരത്തെ പോവണമെന്നാണ്.

ഇതോടെ താന്‍ വിനീതയുടെ അടുത്ത് പോയി സംസാരിച്ചു. സുരേഷ് ഗോപിയും ശോഭനയുമാെക്കെ പോയല്ലോ. പിന്നെ ഞങ്ങള്‍ മാത്രം എന്തിനാണ് രാത്രിയില്‍ വര്‍ക്ക് ചെയ്യുന്നത് എന്നാണ് അവര്‍ ചോദിച്ചത്. അപ്പോള്‍ താന്‍ പറഞ്ഞു, ഓരോരുത്തര്‍ക്കും ഓരോ സമയമാണ്. നിങ്ങളുടെ ഷോട്ടില്‍ അവരില്ല. അതുകൊണ്ട് അവര്‍ നേരത്തെ പോയതാണെന്ന് പറഞ്ഞു.

ALSO READ- 32 വയസുവരെ ഒരു പണിയും ഇല്ലായിരുന്നു, വിവാഹം വേണ്ടെന്ന് വെച്ചു; രണ്ട് പ്രണയമുണ്ടായി, രണ്ട് പേരും തേച്ചു; ഒടുവില്‍ ആശ ജീവിതത്തിലേക്ക് വന്നു: ഉല്ലാസ് പന്തളം

അന്ന് വിനീത തമിഴില്‍ സ്റ്റാര്‍ ആണ്. അവര്‍ രജനികാന്ത്, പ്രഭു, കാര്‍ത്തിക്ക് തുടങ്ങിയവരോടൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. വലിയ സ്റ്റാര്‍ വാല്യുവില്‍ നില്‍ക്കുന്ന നടിയായതുകൊണ്ട് തന്നെ അവര്‍ അതിന്റെ അഹങ്കാരമാണ് തന്നോട് കാണിച്ചത്.

ഇതോടെ താന്‍ വിനിതയോട്് പറഞ്ഞു. ഞാന്‍ നിങ്ങളെ അഡ്വാന്‍സ് തന്ന് വിളിച്ചിരിക്കുന്നത് ശോഭനയുടെയും സുരേഷ് ഗോപിയുടെയും ഡേറ്റ് മിക്‌സ് ചെയ്തല്ല. നിങ്ങള്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്ന ഡേറ്റില്‍ വര്‍ക്ക് ചെയ്യണം. എന്നിട്ടും അവര്‍ വഴങ്ങിയില്ല, അവര്‍ അവരുടെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.

തനിക്ക് തന്റെ റൂമിലേക്ക് തിരിച്ച് പോവണമെന്ന് തന്നെ അവര്‍ വാശി പിടിച്ച് പറഞ്ഞു. അന്ന് രണ്ടു ലക്ഷം രൂപയാണ് അവരുടെ പ്രതിഫലം. അതില്‍ 25000 അഡ്വാന്‍സ് കൊടുത്താണ് കൊണ്ടുവന്നത്. ഞാന്‍ അവരോട് പറഞ്ഞു. ‘നിങ്ങളെ ബുക്ക് ചെയ്തത് 20 ദിവസത്തേക്ക് ആണ്. രണ്ടര ലക്ഷം രൂപയ്ക്കാണ് കരാര്‍. നിങ്ങള്‍ ഇവിടെ 20 ദിവസം ഉണ്ടാവും. നിങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ തരും. പക്ഷെ സിനിമയില്‍ നിങ്ങള്‍ ഉണ്ടാവില്ല’- എന്ന്.

അപ്പോള്‍ തനിക്കങ്ങനെ പറയാനുള്ള ധൈര്യം എവിടെനിന്നു വന്നെന്ന് ഇന്നും അറിയില്ല. എന്നിട്ട് താന്‍ കാറില്‍ പോയിരുന്നു. പിന്നാലെ വൈകാതെ തന്നെ ഷൂട്ടിങ് തുടങ്ങുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

Advertisement