നമ്മൾ അടുക്കളയിൽ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് അമ്മായിയമ്മ പറയുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ, മകളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെത്തന്നെ നിന്നോളാനാണ് അമ്മ പറഞ്ഞിട്ടുള്ളത്

11571

റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. സ്റ്റേജ് പരിപാടികൾക്ക് പോവുമ്പോൾ റിമി ചേച്ചിക്കൊപ്പം റിങ്കുവിനെ കണ്ടിട്ടുണ്ട്. നമുക്ക് സെറ്റാവാൻ പറ്റുമെന്ന് തോന്നിയപ്പോഴാണ് ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയായാണ് വിവാഹം തീരുമാനിച്ചത്. പെണ്ണുകാണാൻ വന്ന സമയത്ത് എന്റെ കസിൻസെല്ലാം വിസിൽ വിളിച്ചിരുന്നു. ആരും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അത്. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുക്ത വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

Advertisements

ALSO READ

ക്യാൻസർ ബാധിതനായ കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് സജിൻ ; അതിന് വഴിയൊരുക്കാൻ സാധിച്ചതിൽ സന്തോഷിച്ച് അച്ചു സുഗന്ദ് : ശ്രദ്ധ നേടി കുറിപ്പ്

വിവാഹം കഴിഞ്ഞ് റിങ്കുവിന്റെ വീട്ടിൽ ചെന്ന് അന്നൊരു ചമ്മന്തിയുണ്ടാക്കിയിരുന്നു. പാചകമൊക്കെ അറിയാമായിരുന്നു. വീട്ടിലെ ജോലികളെല്ലാം ഞങ്ങൾ ചെയ്യുമായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ ഏറെയിഷ്ടമാണ്. കല്യാണം കഴിഞ്ഞ് ചെന്നാൽ അടുക്കള ജോലികളിലൊക്കെ സഹായിക്കണം. നമ്മൾ അടുക്കളയിൽ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് പറയുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ.

പുറത്തുനിന്ന് നമുക്കെന്തെങ്കിലും ഓർഡർ ചെയ്യാമെന്നായിരുന്നു മമ്മി പറഞ്ഞത്. ചോറിട്ടാൽ മതിയോ എന്ന് ചോദിച്ചിരുന്നു. കഞ്ഞി മതിയെന്നായിരുന്നു ഞാൻ പറഞ്ഞത്. കഞ്ഞിക്കൊപ്പം നല്ല ടേസ്റ്റിയായുള്ള ചമ്മന്തിയും ഉണ്ടാക്കിയിരുന്നു. വേഗം തന്നെ അടുക്കളയിൽ കയറി കഞ്ഞിയൊക്കെ ഉണ്ടാക്കാൻ നോക്കിയിരുന്നു. ആർടിസ്റ്റാണ് എന്നൊന്നും പറഞ്ഞ് മാറി നിന്നിരുന്നില്ല.

കല്യാണം കഴിഞ്ഞ അന്ന് രാത്രി എനിക്ക് വീട്ടിൽ പോവണം എന്ന് ഞാൻ പറയുന്നുണ്ടെന്ന് പറഞ്ഞ് അമ്മയെ ഫോൺ ചെയ്തിരുന്നു. അത് ചേച്ചി പറ്റിച്ചതാണ്. ചുമ്മാ പ്രാങ്ക് പോലെ ചെയ്തതാണ്. നമുക്ക് മുത്തിന്റെ വീട്ടിൽ പോവാമെന്ന് പറഞ്ഞു. ചേച്ചി പോയിട്ട് മുത്ത് കരയുന്നു, തിരിച്ച് വരുമെന്നൊക്കെ പറഞ്ഞു എന്നൊക്കെയായിരുന്നു ചേച്ചിയുടെ ബിൽഡപ്പ്. മുത്ത് അവിടെ കിടന്ന് കരയുവാ, ഞങ്ങളെന്താണ് ചെയ്യുകയെന്നായിരുന്നു ചേച്ചി ചോദിച്ചത്. അമ്മ ഡ്രസൊക്ക മാറി താഴേക്ക് വന്നപ്പോൾ ഞാൻ താഴെയുണ്ടായിരുന്നു. ചുമ്മാ ചെയ്തതാണ് ചേച്ചി. ചേച്ചി നല്ല ഫ്രീയാണ്.

ALSO READ

അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കിലേ അവരെ സിനിമാനടിമാർ എന്ന് വിളിക്കുകയുള്ളു ; സീൻ തുടങ്ങുന്നതിന് മുൻപ് തെസ്നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും : തുടക്കകലാത്ത് സിനിമയിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തെസ്നി ഖാൻ

മകൾക്ക് അഞ്ച് വയസായാൽ അവളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെത്തന്നെ നിന്നോളാനാണ് അമ്മ പറഞ്ഞിട്ടുള്ളത്. ചേട്ടനും ഞാനെപ്പോഴും കൂടെയുള്ളതാണ് ഇഷ്ടം. അവളുടെ കാര്യങ്ങളെല്ലാം ചെയ്ത് കൂടെ നിൽക്കാനാണ് എനിക്കും താൽപര്യം. കൂടത്തായിക്ക് ശേഷം തമിഴിലൊരു സീരിയൽ ചെയ്തിരുന്നുവെന്നും മുക്ത പറഞ്ഞിരുന്നു.

 

Advertisement