സിനിമാ പ്രേക്ഷകരുടെ ഇഷ്ടവും അതോടൊപ്പം തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള നടിയാണ് കങ്കണ റണൗട്ട്. പലപ്പോഴും നിലപാടുകൾ കൊണ്ട് വിവാദങ്ങളിൽ അകപ്പെടാറുള്ള ബോളിവുഡ് നടിയാണ് എന്ന് വേണമെങ്കിൽ പറയാം.
ALSO READ

അടുത്തിടെ നടത്തിയ ഒരഭിമുഖത്തിൽ കങ്കണ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. താനൊരു വഴക്കാളിയാണെന്ന് ആളുകൾ പറയുന്നുണ്ടെന്നും ഇക്കാരണം കൊണ്ട് തന്നെ വിവാഹം കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും കങ്കണ തമാശയായി പറയുന്നു.

ധക്കഡ് എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. യഥാർഥ ജീവിതത്തിലും ധക്കഡ് അഥവാ ടോം ബോയ് ആണോ? ആരെയെങ്കിലും മർദ്ദിക്കുമോ? എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. ആൺകുട്ടികളെ തല്ലി ചതയ്ക്കുമെന്ന് പലരും കിംവദന്തികൾ പറഞ്ഞു പരത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ കഠിനഹൃദയ ആണെന്നാണ് എല്ലാവരും കരുതുന്നതെന്നും കങ്കണ പറയുന്നുണ്ട്.
ALSO READ

ആക്ഷൻ ചിത്രമായാണ് ധക്കഡ് ഒരുങ്ങുന്നത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. ബോളിവുഡിലെ ആദ്യത്തെ രഹസ്യാന്വേഷണ ഏജന്റ് എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. റസ്നീഷ് ഘായ് ആണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ മാസം 20 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.









