Home kerala

വഫ പറഞ്ഞത് തെളിവല്ല, എന്നാൽ കൊടും ക്രിമിനലായ പൾസർ സുനി പറഞ്ഞത് നല്ല ഒന്നാന്തരം തെളിവ്, ദിലീപിന് 84 ദിവസം അകത്തുമിട്ടു: ആഞ്ഞടിച്ച് ഹരീഷ് പേരടി

50

തിരുവനന്തപുരത്ത് യുവ മാധ്യമ പ്രവർത്തകനെ വാഹനമിടിച്ചു വകവരുത്തിയ കേസിൽ പ്രതിയായ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ജാമ്യം ലഭിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.

Advertisements

ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ ശക്തമായി വിമർശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ വിമർശനം.

‘കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്. ദൃക്‌സാക്ഷികൾ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്. അത് ഒരു തെളിവേ അല്ല. എന്നാൽ കൊടും ക്രിമിനലായ പൾസർ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരൻ എന്ന്.

84 ദിവസം ഒരു മനുഷ്യനെ ജയിലിൽ ഇടാൻ പറ്റിയ ഒന്നാന്തരം തെളിവായിരുന്നു ഒരു കൊടുംക്രിമിനലിന്റെ മൊഴി അന്ന്. ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ എന്നാണ് ഒന്നാവുക.’ ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Advertisement