Home kerala

ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലം നടുമൺകാവിൽ നിന്നും കാണാതായി, നാടുമുഴുവൻ തിരയുന്നു, പരമാവധി ഷെയർ ചെയ്യു

35

കായംകുളം: ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലം നടുമൺകാവിൽ നിന്നും കാണാതായി. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടിനുള്ളിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്.

അതേ സമയം കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെ ആണ് കാണാതായത്.

Advertisements

കാണാതായ പെൺകുട്ടിയുടെ വീട് പള്ളിക്കലാറിന് സമീപമാണ് . ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Advertisement