Home kerala

അടൂരിൽ വീട്ടിൽ തലകറങ്ങി വീണ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി, പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി 2 മാസം പീഡിപ്പിച്ചത് 21 കാരൻ

27

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാംകുമാറി(21)നെയാണ് അറസ്റ്റ് ചെയ്തത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Advertisements

പെൺകുട്ടി വീട്ടിൽ തലകറങ്ങി വീണതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നു മനസിലായത്.

തുടർന്നു മാതാവിനൊപ്പം ആശുപത്രിയിൽനിന്നു കഴിഞ്ഞ നാലിന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടി അടുത്ത കടയിൽ കയറിയപ്പോൾ ശ്യാംകുമാർ പിടിച്ചുവലിച്ചു കൊണ്ടുപോയി.

ഇതോടെ മാതാവ് അടൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിവാഹവാഗ്ദാനം നടത്തിയായിരുന്നു പീഡനം.

Advertisement