മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തി; താരനിബിഡമായി അര്‍ജുന്‍ അശോകന്റെ വിവാഹസല്‍ക്കാരം

47

എട്ട് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ അര്‍ജുന്‍ അശോകന്‍ നിഖിതയെ സ്വന്തമാക്കി. ഡിസംബര്‍ രണ്ടിനായിരുന്നു ഇരുവരുടേയും വിവാഹം. അച്ഛന്‍ ഹരിശ്രീ അശോകന് പിന്നാലെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അര്‍ജുന്‍ അശോകന്‍.

Advertisements

സൗബിന്റെ പറവയിലൂടെ ശ്രദ്ധേയനായി മാറിയ താരപുത്രന്റെ വിവാഹ സല്‍ക്കാരത്തിനായി നവദമ്ബതികളെ ആശീര്‍വദിക്കാനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

വിവാഹത്തിലും റിസപ്ക്ഷനിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തിരുന്നു. ഹരിശ്രീ അശോകന്റെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും.

ഇരുവരും താരപുത്രനെ അനുഗ്രഹിക്കുന്നതിനായി ഒരുമിച്ചെത്തിയിരുന്നു. ഇവരെക്കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, രജിഷ വിജയന്‍, നിരഞ്ജന അനൂപ്, ഗണപതി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Advertisement