ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു; പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

15

പട്ടാമ്പി: പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ രണ്ട് ഭാഗത്തും പൊലീസ് കയര്‍ കെട്ടിയാണ് നിരോധനമേര്‍പ്പെടുത്തിയത്.

പാലം കടന്നു പോകേണ്ട വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും ഒഴുക്ക് കുറയുന്നതിനനുസരിച്ച് നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisements
Advertisement