കായംകുളത്ത് ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കൽ; താൽപര്യമില്ലാത്ത യുവതിയെ തങ്ങളുടെ ഭർത്താക്കൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച മറ്റു ഭാര്യമാരും പ്രതികൾ

38

കായംകുളം: ഭാര്യമാരെ സാമൂഹ്യമാധ്യമമായ ഷെയർചാറ്റ് വഴി പരസ്പരം പങ്കുവെച്ച കേസിൽ ഭാര്യമാരെയും പ്രതിചേർത്തു.

പ്രതികളായ കിരൺ(35), സീതി(39), ഉമേഷ്(28), ബ്ലെസറിൻ(32) എന്നിവരെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.

Advertisements

ഒരു യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പരാതിക്കാരിയായ യുവതിയുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്.

മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ ഭർത്താവ് മർദിച്ചിരുന്നു.

പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിർബന്ധിച്ചതായി യുവതി മൊഴി നൽകി. എതിർപ്പറിയിച്ചെങ്കിലും ഇവർ തന്നെ നിരന്തരം നിർബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.

യുവതികളെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഇവരുടെ കെണിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

Advertisement