രാത്രി കുളിസീന്‍ കാണാനെത്തിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് പെണ്‍കുട്ടി, കോട്ടയത്ത് നടന്നത് ഇങ്ങനെ

189

കോട്ടയം: കുളിസീന്‍ കാണാനെത്തിയ യുവാവിനെ യുവതി പിടികൂടി. അതിനിടെ ഓടിരക്ഷപ്പെട്ട യുവാവിനെ ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ യുവതിയെയും ബന്ധുക്കളെയും ഇയാള്‍ അസഭ്യം പറഞ്ഞ് വിരട്ടിവിട്ടു.

Advertisements

തുടര്‍ന്ന്, തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ നിറതോക്കുമായി വീട്ടിലെത്തിയ യുവാവിന്റെ തോക്ക് യുവതി പിടിച്ചുവാങ്ങി. ഇതോടെ യുവാവ് ജീവനുംകൊണ്ട് സ്ഥലം വിട്ടു. നിറതോക്ക് യുവതി പെരുവന്താനം പൊലീസില്‍ ഏല്പിച്ചു.

യുവാവ് വെന്റിലേറ്ററിലൂടെ നോക്കുന്നതുകണ്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആളെ തിരിച്ചറിഞ്ഞ യുവതി മകനെയുംമറ്റൊരാളെയും കൂട്ടി ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തു. എന്നാല്‍ കുറ്റം സമ്മതിക്കാതെ ഇയാള്‍ അസഭ്യം പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

കലി തീരാതിരുന്ന യുവാവ് നിറ തോക്കുമായി യുവതിയുടെ വീട്ടിലെത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തോക്ക് ചൂണ്ടിയതോടെ യുവതി തോക്ക് പിടിച്ചുവാങ്ങി. പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.

വധശ്രമത്തിനും ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Advertisement