Home Breaking News

എട്ടാംക്ലാസ്സുമുതല്‍ സഹോദരന്‍ പീഡിപ്പിക്കുന്നു, ലൈംഗികാതിക്രമം സഹിക്കാനാവാതെ 21കാരി, സംഭവം മലപ്പുറത്ത്

71

മലപ്പുറം: സ്വന്തം സഹോദരന്റെ ലൈംഗികാതിക്രമം സഹിക്കാനാവാതെ 21കാരി കുടുംബശ്രീയുടെ സ്നേഹിത അഭയ കേന്ദ്രത്തില്‍. പാണ്ടിക്കാട് സ്വദേശിനിയാണ് സ്വന്തം വീട്ടിലെ ലൈംഗിക ചൂഷണത്തെത്തുടര്‍ന്ന് അഭയം തേടിയത്.

Advertisements

മഞ്ചേരിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് പ്രിന്‍സിപ്പലാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. ചെറുപ്രായം തൊട്ട് ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ രണ്ടാം വിവാഹവും മാതാവിന്റെ മൂന്നാം വിവാഹവുമായിരുന്നു.

പിതാവിന്റെ മര്‍ദ്ദനങ്ങള്‍ക്കൊപ്പമാണ് സഹോദരന്റെ ലൈംഗികാതിക്രമങ്ങള്‍. എട്ടാംക്ലാസ് മുതല്‍ ഇരയാവുന്ന പെണ്‍കുട്ടിയ്ക്ക് നേരേ പ്ലസ് വണ്‍ക്ലാസില്‍ പഠിക്കുമ്‌ബോള്‍ ബലാത്സംഗ ശ്രമവുമുണ്ടായി.

മാതാവിനോട് പറഞ്ഞിട്ട് ഫലമുണ്ടായില്ലെന്ന് പാണ്ടിക്കാട് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.വീട്ടിലെ പീഡനങ്ങളാണ് കുട്ടിയെ വിഷാദ രോഗിയാക്കിയത്. ഇതിനിടെ നിര്‍ബ്ബന്ധിച്ച് വിവാഹം കഴിപ്പിച്ചെങ്കിലും വൈകാതെ വിവാഹ മോടനവും നടന്നു.

അതിനുശേഷം സഹോദരന്റെ ഉപദ്രവം വര്‍ധിച്ചെന്നും പരാതിയില്‍പറയുന്നു. പോലിസാണ് പെണ്‍കുട്ടിയെ പൂക്കോട്ടൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. മജിസ്ട്രേറ്റിന് മുമ്ബിലും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Advertisement