ദുരിതാശ്വാസ ക്യാമ്പിലെ പാവങ്ങള്‍ക്ക് ഒപ്പം ഓണസദ്യ കഴിച്ച് മമ്മൂട്ടി

32

തൃശൂര്‍: തിരുവോണ ദിവസം തൃശൂരിലെലേയും എറണാകുളത്തേയും ദുരിതാശ്വാസ ക്യാമ്പുകളില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. പറവൂരിലേയും കൊടുങ്ങല്ലൂരിലേയും പരിസരങ്ങളിലേയും വിവിധ ക്യാമ്പുകളിലാണ് മമ്മൂട്ടി രാവിലെ മുതല്‍ സന്ദര്‍ശനം നടത്തിയത്.

നടന്‍ രമേഷ്‌ പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പറവൂരിലെ ഒരു ക്യാപില്‍ മമ്മൂട്ടിയുടെ വക ഓണസദ്യയും ഉണ്ടായിരുന്നു. മമ്മൂട്ടിയും ദുരിതബാധിതര്‍ക്കൊപ്പം ഓണസധ്യ കഴിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിച്ച്, അവരുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസിലാക്കിയ മമ്മൂട്ടി സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്.

Advertisements

Advertisement