Home kerala

ഭാര്യ ദൃശ്യങ്ങൾ കണ്ടതോടെ കിട്ടിയത് എട്ടിന്റെ പണി; ആദിവാസി യുവതിയെ നിരന്തരം പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അധ്യാപകൻ അറസ്റ്റിൽ

61

പനമരം: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ.

പനമരം വെള്ളമുണ്ട എയുപി സ്‌കൂൾ അധ്യാപകൻ അഞ്ചുകുന്ന് പാലുകുന്ന് അശ്വിൻ നിവാസിൽ അശ്വിൻ എ പ്രസാദ് (34) ആണ് പിടിയിലായത്.

Advertisements

വെള്ളിയാഴ്ചയാണ് യുവതി പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അശ്വിൻ പലതവണ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.

അന്വേഷണം ആരംഭിച്ചതോടെ അശ്വിൻ ഒളിവിൽ പോയി. ശനിയാഴ്ച തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അശ്വിനെ ഞായറാഴ്ച പനമരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

മെമ്മറി കാർഡിൽ അശ്വിൻ രഹസ്യമായി സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ ഇയാളുടെ ഭാര്യ കണ്ടതാണ് പൊലീസ് കേസിലേക്ക് നീങ്ങിയത്.

ഈ ദൃശ്യങ്ങൾ അശ്വിന്റെ ഭാര്യ പീഡനത്തിന് ഇരയായ യുവതിയേയും ഭർത്താവിനെയും കാണിച്ചു. തുടർന്ന് ഇവർ തമ്മിൽ ചെറിയ തർക്കവും നടന്നു.

ഇതിനു പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Advertisement